ഇന്നാണ് ക്ലാസ്മേറ്റ്സെങ്കിൽ നായകരിൽ ഒരാൾ ആ യുവനടൻ ആയിരിക്കും: ലാൽജോസ്
Entertainment
ഇന്നാണ് ക്ലാസ്മേറ്റ്സെങ്കിൽ നായകരിൽ ഒരാൾ ആ യുവനടൻ ആയിരിക്കും: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th February 2024, 12:31 pm

മലയാളത്തിൽ ഇറങ്ങിയതിൽ വലിയ വിജയമായ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്.

മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ക്ലാസ്മേറ്റ്സിനെ പരിഗണിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ,നരേൻ, കാവ്യ മാധവൻ തുടങ്ങിയ യുവ താരങ്ങൾ അണിനിരന്ന ചിത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.

ക്ലാസ്മേറ്റ്സ് ഇന്നെടുത്താൽ അഭിനയിക്കാനായി ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ലാൽജോസ്. ഇന്ന് മലയാളത്തിൽ ഒരുപാട് താരങ്ങൾ ഉണ്ടെന്നും അന്ന് അവരെല്ലാം യുവതാരങ്ങൾ ആയിരുന്നുവെന്നും ലാൽജോസ് പറയുന്നു. യുവനടന്മാരിൽ അർജുൻ അശോകനെയെല്ലാം വെച്ച് ഇന്ന് ക്ലാസ്മേറ്റ്സ് ചെയ്യാമെന്നും ലാൽജോസ് പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോൾ മലയാളത്തിൽ അന്നുണ്ടായിരിന്നതിനേക്കാൾ കൂടുതൽ ചോയ്സുകളുണ്ട്. അന്നത്തെ ജൂനിയർ ടീമുകൾ ആയിരുന്നു അവരൊക്കെ. അതിലുള്ള എല്ലാവരും അങ്ങനെയാണ്. ഇന്നും അതുപോലൊരു ജൂനിയർ ടീമുണ്ട്.

ഇഷ്ടംപോലെ ആളുകൾ ഉണ്ടല്ലോ. നമ്മുടെ അർജുൻ അശോകനൊക്കെയുള്ള പുതിയ ബാച്ച് ചെറുപ്പക്കാരുണ്ടല്ലോ അവരെയൊക്കെ വെച്ച് ചെയ്യാവുന്നതാണല്ലോ ഇന്നും. ഇന്ന് ആലോചിക്കുകയാണെകിൽ അങ്ങനെയുള്ള ആളുകളെ വെച്ച് ചെയ്യാൻ പറ്റും,’ ലാൽ ജോസ് പറയുന്നു.

ഒരു ക്യാമ്പസ്‌ ചിത്രമെന്ന നിലയിലല്ല താൻ ക്ലാസ്മേറ്റ്സിനെ വിലയിരുത്തുന്നതെന്നും ലാൽജോസ് പറഞ്ഞു. അതൊരു മർഡർ മിസ്‌റ്ററിയാണെന്നും അതിനെ തൊണ്ണൂറുകളിലെ ക്യാമ്പസിൽ അവതരിപ്പിക്കുകയായിരുന്നുവെന്നും ലാൽജോസ് കൂട്ടിച്ചേർത്തു.

‘ക്ലാസ്മേറ്റ്സിനെ വിലയിരുത്തപ്പെട്ടത്ത് തൊണ്ണൂറുകളിലെ ഒരു കോളേജ് പടം എന്ന രീതിയിലായിരുന്നു. പ്രേക്ഷകർ ഇപ്പോഴും അതിനെ കുറിച്ച് പറയുന്നതും അന്ന് ഏറ്റെടുത്തതും അത് പറഞ്ഞിട്ടാണ്.

പക്ഷെ എന്നെ സംബന്ധിച്ച് ആ സിനിമ അങ്ങനെയല്ല. ക്ലാസ്മേറ്റ്സ് ഒരു മർഡർ മിസ്‌റ്ററിയാണ്. തൊണ്ണൂറുകളിലെ ഒരു ക്യാമ്പസിൽ അതിനെ അവതരിപ്പിച്ചു എന്നേയുള്ളൂ,’ലാൽജോസ് പറഞ്ഞു.

Content Highlight: Laljose Talk About Casting Of Classmates Movie In Newgenaration Actors