| Thursday, 28th November 2024, 3:22 pm

മുടി വെട്ടാൻ കഴിയില്ലെന്ന് പറഞ്ഞ് മമ്മൂക്ക ദേഷ്യപ്പെട്ടു, അവസാനം അദ്ദേഹം എന്നെ ഞെട്ടിച്ചു: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽജോസ്. നിരവധി സൂപ്പർ ഹിറ്റുകൾ ഒരുക്കിയിട്ടുള്ള അദ്ദേഹം ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറുന്നത്.

മമ്മൂട്ടി നായകനായ ചിത്രത്തിൽ ബിജു മേനോൻ, ദിവ്യ ഉണ്ണി, ശ്രീനിവാസൻ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു.

അന്നുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത്. എന്നാൽ സിനിമയ്ക്ക് വേണ്ടി മുടി മുറിക്കാൻ പറഞ്ഞപ്പോൾ മമ്മൂട്ടി ആദ്യം തയ്യാറായില്ലെന്നും മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടെന്നും ലാൽജോസ് പറയുന്നു. എന്നാൽ സിനിമയുടെ പൂജ ദിവസം മമ്മൂട്ടി മുടിയൊക്കെ വെട്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

‘മറവത്തൂർ കനവിന്റെ ഷൂട്ട്‌ തുടങ്ങുന്നതിന് മുമ്പ് മമ്മൂക്കയോട് ഞാൻ മുടി ഷോട്ട് ക്രോപ്പ് ചെയ്യണമെന്ന് പറഞ്ഞു. നോർമൽ മുടി വെച്ചാൽ എന്താ കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. കഥാപാത്രത്തിന് അങ്ങനെയൊരു ലുക്ക് വേണമെന്ന് ഞാൻ പറഞ്ഞു.

ഞാൻ കൺവിൻസ് ചെയ്യാൻ ശ്രമിച്ചെങ്കിലും മമ്മൂക്ക ക്ഷുഭിതനായി. ആദ്യ സിനിമയിൽ തന്നെ തന്നിഷ്ടത്തിന് നീ കാര്യം ചെയ്യുകയാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ശാസിച്ചു. പൂജയുടെ രണ്ടുദിവസം മുമ്പ് ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും മുടി വെട്ടുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം തീർത്ത് പറഞ്ഞു.

മുടി വെട്ടിയേ പറ്റുള്ളൂ മമ്മൂക്കയെന്ന് ഞാൻ വീണ്ടും പറഞ്ഞു. അല്ലെങ്കിൽ ആ കഥാപാത്രം നന്നാവില്ലെന്നും എന്നാൽ മാത്രമേ ഈ സിനിമയ്ക്ക് ഒരു വ്യത്യസ്തത ഉണ്ടാവുകയുള്ളുവെന്ന് ഞാൻ പറഞ്ഞു.

അദ്ദേഹം മുടി വെട്ടില്ലെന്ന് കരുതി ഇത്തിരി സങ്കടത്തോടെയാണ് ഞാൻ തിരിച്ച് വന്നത്. പക്ഷെ പൂജയുടെ അന്ന് രാവിലെ ഞാൻ ഞെട്ടി പോയി. ഞാൻ കരുതിയതിനേക്കാൾ ചെറുതാക്കി ഏതാണ്ട് മൊട്ടയടിച്ച പോലെയാണ് മമ്മൂക്ക വന്നത്. അദ്ദേഹം എന്റെ മുന്നിൽ വന്ന് നിന്നിട്ട് പറഞ്ഞു, മതിയോ നിനക്ക് തൃപ്തിയായോ, എന്നെ മൊട്ടയടിപ്പിച്ചപ്പോൾ തൃപ്തിയയോയെന്ന്.

Content Highlight: Laljose About Memory With Mammooty In The Time Of Oru Maravathoor Kanav

We use cookies to give you the best possible experience. Learn more