ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ് സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം.
ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ് സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം.
രണ്ടായിരത്തിന് ശേഷം ലാൽജോസിന്റെ സ്ഥിരം നായകന്മാരിൽ ഒരാളായിരുന്നു കുഞ്ചാക്കോ ബോബൻ. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, എൽസമ്മ എന്ന ആൺകുട്ടി, സ്പാനിഷ് മസാല തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളായിരുന്നു.
ഒരു ഘട്ടത്തിൽ കുഞ്ചാക്കോ ബോബൻ സിനിമയിൽ നിന്നൊരു ഇടവേള എടുത്തിരുന്നുവെന്നും തിരിച്ചുവരവിനായി ശ്രമിക്കുമ്പോഴാണ് ഗുലുമാൽ എന്ന സിനിമ വരുന്നതെന്നും ലാൽജോസ് പറയുന്നു. കുഞ്ചാക്കോ ബോബനോട് മീശയിൽ ഒരു മാറ്റം വരുത്താൻ പറഞ്ഞത് താനാണെന്നും അങ്ങനെ ആദ്യമായി അദ്ദേഹം അഭിനയിച്ചത് ഗുലുമാൽ എന്ന ചിത്രത്തിലാണെന്നും ലാൽജോസ് പറഞ്ഞു.
‘ചാക്കോച്ചൻ സിനിമയിൽ നിന്ന് മാറിനിൽക്കുന്ന ഒരു സമയമായിരുന്നു അത്. രണ്ടുരണ്ടര വർഷത്തോളം സിനിമയിൽ നിന്ന് ലീവ് എടുക്കുകയാണെന്ന് പറഞ്ഞ് മാറി നിന്ന ഒരു സമയമായിരുന്നു അത്. ഒരേപോലുള്ള സിനിമകളും റിപ്പീറ്റഡായിട്ടുള്ള കഥാപാത്രങ്ങളുമായിരുന്നു ചാക്കോച്ചന് അന്ന് വന്നുകൊണ്ടിരുന്നത്. പുള്ളിക്ക് ഒന്ന് ബോറടിച്ചു തുടങ്ങിയപ്പോഴാണ് അദ്ദേഹം അന്ന് അഭിനയം നിർത്തിയത്.
വീണ്ടും സിനിമയിലേക്ക് വരാൻ ചില നല്ല ഓഫറുകൾ പിടിക്കണോ വേണ്ടേ എന്നെല്ലാം പറഞ്ഞിരിക്കുന്ന ഒരു സമയമായിരുന്നു അത്. ആ സമയത്താണ് വി.കെ.പ്രകാശ് ചെയ്യുന്ന ഗുലുമാൽ എന്നൊരു സിനിമയിൽ അഭിനയിച്ചാലോയെന്ന ഒരു ചിന്ത ചാക്കോച്ചന് വരുന്നത്. ജയസൂര്യയും അതിൽ പ്രധാന കഥാപാത്രമാണ്.
ആ സിനിമ ചെയ്യണോയെന്നൊരു കൺഫ്യൂഷ്യനുണ്ടെന്ന് ചാക്കോച്ചന് എന്നോട് പറഞ്ഞു. ആ സിനിമ കോമഡി ഒക്കെയാണല്ലോ. ഞാൻ പറഞ്ഞത്, താനിനി വീണ്ടും അഭിനയിക്കുമ്പോൾ ഏറ്റവും ആദ്യം ചെയ്യേണ്ടത് തന്റെ മീശയോട് സ്വയമുള്ള ആരാധന മാറ്റിവെക്കണമെന്നായിരുന്നു. എന്നിട്ട് വേറെ അപ്പിയിറൻസ് പിടിക്കാൻ നോക്കാൻ പറഞ്ഞു. അപ്പോൾ നമുക്ക് തന്നെ ഒരു വ്യത്യാസമുള്ളതായി തോന്നുമെന്ന് ഞാൻ പറഞ്ഞു.
ഞാൻ സാധാരണ ഒരു കാഷ്വൽ ടോക്കിൽ പറഞ്ഞ കാര്യമായിരുന്നുവത്. എന്നാൽ ഗുലുമാൽ എന്ന പടത്തിന് വേണ്ടി ചാക്കോച്ചന് മീശയെടുത്തു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അത് ലുക്കിൽ ഒരു വെറൈറ്റി കൊണ്ടുവന്നു,’ലാൽജോസ് പറയുന്നു.
Content Highlight: Laljose About Kunchacko Boban’S Getup In Gulumal Movie