ലാൽജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂർ കനവ്. ബിജു മേനോൻ, ദിവ്യ ഉണ്ണി, ശ്രീനിവാസൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലാൽജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂർ കനവ്. ബിജു മേനോൻ, ദിവ്യ ഉണ്ണി, ശ്രീനിവാസൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ദിവ്യ ഉണ്ണി സിനിമയിൽ അഭിനയിച്ചത്. എന്നാൽ ദിവ്യ ഉണ്ണി തന്റെ നായികയായി വരുന്നതിൽ മമ്മൂട്ടിക്ക് താത്പര്യമില്ലായിരുന്നുവെന്ന് ലാൽജോസ് പറയുന്നു.
ദിവ്യ ഉണ്ണി മമ്മൂട്ടിയുടെ മകളോടൊപ്പം കോളേജിൽ പഠിച്ചതാണെന്നും ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം പ്രേക്ഷകർ എങ്ങനെഎടുക്കുമെന്ന ടെൻഷൻ മമ്മൂട്ടിക്കുണ്ടായിരുന്നുവെന്നും ലാൽജോസ് പറയുന്നു. തമിഴിലെ റോജ എന്ന നടിയെയാണ് പകരമായി മമ്മൂട്ടി നിർദേശിച്ചതെന്നും എന്നാൽ ദിവ്യ ഉണ്ണിക്ക് ആദ്യമേ അഡ്വാൻസ് നൽകിയിരുന്നുവെന്നും ലാൽജോസ് പറഞ്ഞു.
‘ദിവ്യ ഉണ്ണിയെ നായികയായി തീരുമാനിച്ചതിൽ മമ്മൂക്കക്ക് ചെറിയൊരു പിണക്കം ഉണ്ടായിരുന്നു. ദിവ്യ അദ്ദേഹത്തിന്റെ മകളോടൊപ്പം കോളജിലൊക്കെ പഠിച്ചിട്ടുണ്ട്. അത്രയും ചെറിയൊരു കുട്ടി തന്റെ നായികയായി അഭിനയിക്കുന്നതായിരുന്നു മമ്മൂക്കയുടെ പ്രശ്നം.
ദിവ്യ നായികയായി വരുമ്പോൾ പ്രേക്ഷകർ അത് അംഗീകരിക്കുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ടെൻഷൻ. പകരം തമിഴിലെ റോജയെ ഒക്കെയായിരുന്നു അദ്ദേഹം അന്ന് നിർദേശിച്ചത്.
പക്ഷെ ഞങ്ങൾ ദിവ്യക്ക് അഡ്വാൻസ് കൊടുത്തിട്ടുണ്ടായിരുന്നു. മാത്രമല്ല ആ സിനിമയിൽ അവർ തമ്മിൽ അങ്ങനെയൊരു ലൗ സീൻ ഒന്നുമില്ല. പറയാതെ മാനസിൽ സൂക്ഷിച്ച് വെച്ചൊരു ഇഷ്ടമാണ് ആനിക്ക് ചാണ്ടിയോട് ഉണ്ടായിരുന്നത്.
അതെനിക്ക് വ്യക്തമായി അറിയുന്നത് കൊണ്ട് പ്രായവ്യത്യാസം ഒരു പ്രശ്നമാവില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഞാനത് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും നായികയുടെ കാര്യത്തിൽ പുള്ളി അപ്പോഴും ഹാപ്പിയായിരുന്നില്ല എന്നതാണ് സത്യം,’ലാൽജോസ് പറയുന്നു.
Content Highlight: Laljose About Casting Of Oru Maravathoor Kanav Movie