ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ വ്യക്തിയാണ് ലാൽജോസ്. മമ്മൂട്ടി, ദിവ്യ ഉണ്ണി, ബിജു മേനോൻ, മോഹിനി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനായിരുന്നു. വലിയ വിജയമായി മാറിയ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ദിവ്യ ഉണ്ണി വേഷമിട്ടത്.
എന്നാൽ ദിവ്യയെ നായികയാക്കുന്നതിൽ മമ്മൂട്ടിക്ക് എതിർപ്പുണ്ടായിരുന്നുവെന്നും ദിവ്യ ഉണ്ണി മമ്മൂട്ടിയുടെ മകളുടെ കൂടെ പഠിച്ചതാണെന്നും ലാൽജോസ് പറയുന്നു. ദിവ്യ നായികയായി വരുമ്പോൾ പ്രേക്ഷകർ അത് അംഗീകരിക്കുമോ എന്നതായിരുന്നു മമ്മൂട്ടിയുടെ ടെൻഷനെന്നും പകരം തമിഴിലെ റോജ എന്ന നടിയെയായിരുന്നു മമ്മൂട്ടി നിർദേശിച്ചതെന്നും ലാൽജോസ് പറഞ്ഞു.
‘ദിവ്യ ഉണ്ണിയെ നായികയായി തീരുമാനിച്ചതിൽ മമ്മൂക്കക്ക് ചെറിയൊരു പിണക്കം ഉണ്ടായിരുന്നു. ദിവ്യ അദ്ദേഹത്തിന്റെ മകളോടൊപ്പം കോളജിലൊക്കെ പഠിച്ചിട്ടുണ്ട്. അത്രയും ചെറിയൊരു കുട്ടി തന്റെ നായികയായി അഭിനയിക്കുന്നതായിരുന്നു മമ്മൂക്കയുടെ പ്രശ്നം.
ദിവ്യ നായികയായി വരുമ്പോൾ പ്രേക്ഷകർ അത് അംഗീകരിക്കുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ടെൻഷൻ. പകരം തമിഴിലെ റോജയെ ഒക്കെയായിരുന്നു അദ്ദേഹം അന്ന് നിർദേശിച്ചത്. പക്ഷെ ഞങ്ങൾ ദിവ്യക്ക് അഡ്വാൻസ് കൊടുത്തിട്ടുണ്ടായിരുന്നു. മാത്രമല്ല ആ സിനിമയിൽ അവർ തമ്മിൽ അങ്ങനെയൊരു ലൗ സീൻ ഒന്നുമില്ല. പറയാതെ മാനസിൽ സൂക്ഷിച്ച് വെച്ചൊരു ഇഷ്ടമാണ് ആനിക്ക് ചാണ്ടിയോട് ഉണ്ടായിരുന്നത്.
അതെനിക്ക് വ്യക്തമായി അറിയുന്നത് കൊണ്ട് പ്രായവ്യത്യാസം ഒരു പ്രശ്നമാവില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഞാനത് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും നായികയുടെ കാര്യത്തിൽ പുള്ളി അപ്പോഴും ഹാപ്പിയായിരുന്നില്ല എന്നതാണ് സത്യം,’ലാൽജോസ് പറയുന്നു.
അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ് , മമ്മൂട്ടി – വിനായകൻ ചിത്രം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്.
Content Highlight: Laljose About Casting Of Oru Maravathoor kanav Movie