ഐ.പി.എല്‍ 2023ലെ 55ാം മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കളിത്തട്ടകമായ ചെപ്പോക്കില്‍ വെച്ച് നടക്കുകയാണ്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് ഹോം ടീമിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് ചെന്നൈക്ക് ഓപ്പണര്‍മാരായ ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വേയും നല്‍കിയത്.
ടീം സ്‌കോര്‍ 32ല്‍ നില്‍ക്കവെയാണ് ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അക്‌സര്‍ പട്ടേലിന്റെ തകര്‍പ്പന്‍ ഡെലിവെറിക്ക് ഉത്തരമില്ലതെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി കോണ്‍വേയാണ് ആദ്യ വിക്കറ്റായി പുറത്തായത്. 13 പന്തില്‍ നിന്നും പത്ത് റണ്‍സായിരുന്നു കോണ്‍വേയുടെ സമ്പാദ്യം.
ടീം സ്‌കോര്‍ 49ല്‍ നില്‍ക്കവെ ഋതുരാജ് ഗെയ്ക്വാദും 63ല്‍ നില്‍ക്കവെ മോയിന്‍ അലിയും പുറത്തായിരുന്നു. 18 പന്തില്‍ നിന്നും ഗെയ്ക്വാദ് 24 റണ്‍സ് നേടിയപ്പോള്‍ 12 പന്തില്‍ നിന്നും ഏഴ് റണ്‍സായിരുന്നു മോയിന്‍ അലിയുടെ സമ്പാദ്യം.
അജിന്‍ക്യ രഹാനെയുടെ വിക്കറ്റാണ് ചെന്നൈക്ക് അടുത്തതായി നഷ്ടമായത്. 20 പന്തില്‍ നിന്നും 21 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു താരത്തിന്റെ മടക്കം. ലളിത് യാദവിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായിട്ടായിരുന്നു രഹാനെ പുറത്തായത്.
രഹാനെയെ മടക്കിയ ലളിത് യാദവിന്റെ ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. രഹാനെയുടെ സ്‌ട്രെയ്റ്റ് ഷോട്ടിന് തകര്‍പ്പന്‍ അജിലിറ്റിയിലൂടെ ഒറ്റക്കൈയിലൊതുക്കിയാണ് ലളിത് യാദവ് പുറത്താക്കിയത്.
ഈ ക്യാച്ചിന് പിന്നാലെ താരത്തിന് അഭിനന്ദന പ്രവാഹമാണ്.
അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ ചെന്നൈ റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ്. മൂന്ന് പന്തില്‍ നിന്നും ഒരു റണ്‍സുമായി ക്യാപ്റ്റന്‍ എം.എസ്. ധോണിയും ഏഴ് പന്തില്‍ നിന്നും ഏഴ് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
Content highlight: Lalit Yadav’s stunning catch in CSK vs DC match