|

'ഉയ്യോ! ഇയാള്‍ ഇവിടേം എത്തിയോ?', ആന്റണിയെ കണ്ട് ഞെട്ടി ലാലേട്ടന്‍; ചിരി പടര്‍ത്തി ബ്രോഡാഡിയുടെ കിടിലന്‍ ട്രെയ്‌ലര്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോഡാഡി. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അച്ഛനും മോനുമായി ഇരുവരും ഒന്നിച്ചഭിനയിക്കുന്നുമുണ്ട്.

ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ പ്രതീക്ഷകള്‍ ഏറിയിരിക്കുകയാണ്. ചിരി പടര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കിടിലനായിട്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ട്രെയ്‌ലറില്‍ എത്തുന്നുണ്ട്. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി റിലീസായിട്ടാണ് ചിത്രമെത്തുന്നത്. ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലുസിഫറിലും ദീപക് ദേവ് ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്.

കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് ഗാനമാലപിക്കുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതത്തിലൊരുങ്ങുന്ന ഗാനത്തിന്റെ റെക്കോഡിങ് ഡിസംബര്‍ 5 നായിരുന്നു നടന്നത്. ദീപക് ദേവിന്റെ തന്നെ തമ്മനത്തുള്ള സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഗാനം റെക്കോര്‍ഡ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Lalettan was shocked to see Antony; BRODADDY’s Funny Superb Trailer Video Mohanlal Prithviraj and Kallyani Priyadarshan in lead

Video Stories