|

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി (72) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. 17 വര്‍ഷത്തോളമാണ് ലാല്‍ വര്‍ഗീസ് കര്‍ഷക കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹോള്‍ട്ടികോര്‍പ്പ് ചെയര്മാനുമായിരുന്നു.

നിലവില്‍ കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗമാണ്. കിസാന്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. ആദ്യ ദേശീയ കോര്‍ഡിനേറ്ററായും ലാല്‍ വര്‍ഗീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

2021ല്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചിരുന്നു.

Content Highlight: Lal Varghese Kalpakavadi passed away

Video Stories