ജയിലറിന് ശേഷം വീണ്ടും രജിനി; ലാല്‍ സലാം റിലീസ് ഡേറ്റ് പുറത്ത്
Film News
ജയിലറിന് ശേഷം വീണ്ടും രജിനി; ലാല്‍ സലാം റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st October 2023, 3:45 pm

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2024 പൊങ്കല്‍ നാളില്‍ ചിത്രം തിയേറ്ററുകളിലെത്തും.

വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ അഥിതി വേഷത്തില്‍ രജിനികാന്ത് എത്തുന്നുണ്ട്. റിലീസ് ഡേറ്റ് പോസ്റ്ററില്‍ വിഷ്ണു വിശാലും രജിനികാന്തും നില്‍ക്കുന്നത് കാണാം. വൈ രാജ വൈ എന്ന ചിത്രം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജിനികാന്ത് ചിത്രത്തില്‍ എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സംഗീതം – എ.ആര്‍. റഹ്‌മാന്‍, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റര്‍ – പ്രവീണ് ഭാസ്‌കര്‍, പി.ആര്‍.ഒ. – ശബരി

Content Highlight: Lal salam movie release date