Entertainment news
'ഒന്നുമില്ലെന്ന് പറഞ്ഞാല്‍ ഒന്നുമില്ല'; കോമഡി ട്രാക്കില്‍ ചിരിപ്പിക്കാന്‍ ലാലിന്റെ 'സുനാമി'; ട്രെയ്‌ലര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 28, 06:31 am
Sunday, 28th February 2021, 12:01 pm

കൊച്ചി: ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘സുനാമി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

കോമഡി ട്രാക്കില്‍ ആണ് ചിത്രം പൂര്‍ണമായും ഒരുക്കിയിരിക്കുന്നത്. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അലക്‌സ് ജെ. പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യാക്സന്‍ ഗാരി പെരേരയും നേഹ എസ്. നായരും ചേര്‍ന്നാണ്.

പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍. തൃശൂര്‍, യു.സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 11ന് ചിത്രം തീയറ്ററുകളില്‍ എത്തും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Lal’s ‘Tsunami’ to make you laugh on the comedy track; The trailer has been released