Malayalam Cinema
ടൊവിനോയും സൗബിനും ഒരുമിക്കുന്ന ലാല്‍ ജൂനിയറിന്റെ ബിഗ്ബജറ്റ് ചിത്രം 'നടികര്‍ തിലകം'; പോസ്റ്റര്‍ പങ്കുവെച്ച് ടൊവിനോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 02, 08:49 am
Thursday, 2nd December 2021, 2:19 pm

ടൊവിനോ തോമസിനേയും സൗബിന്‍ ഷാഹിറിനേയും മുഖ്യകഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടികര്‍ തിലകത്തിന്റെ പോസ്റ്റര്‍ പുറത്ത്. ടൊവിനോ ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പങ്കുവെച്ചു.

2022 ഡിസംബറിലായിരിക്കും ചിത്രം പുറത്തിറങ്ങുക. സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം സുവിന്‍ സോമശേഖരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ആല്‍ബിയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്ന്. സംഗീതസംവിധാനം യക്സന്‍ നേഹ. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയറും ലാലും ചേര്‍ന്ന് സുനാമി എന്നൊരു ചിത്രം സംവിധാനം ചെയ്തിരുന്നു.

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം മിന്നല്‍ മുരളിയാണ് ഇനി ടൊവിനോയുടേതായി റിലീസാകാനുള്ള ചിത്രം. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 24 നാണ് റിലീസ് ചെയ്യുന്നത്. തല്ലുമാല, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ടൊവിനോയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള മറ്റ് ചിത്രങ്ങള്‍.

മംമ്ത മോഹന്‍ ദാസ് നായികയായ ലാല്‍ ജോസ് ചിത്രം മ്യാവൂ, മഞ്ജു വാര്യര്‍ക്കൊപ്പമുള്ള വെള്ളരിക്കാപ്പട്ടണം എന്നിവയാണ് സൗബിന്‍ ഷാഹീറിന്റെ പുതിയ ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: lal junior mew movie poster shared by tovino thomas