Advertisement
Malayalam Cinema
ലാല്‍ തിരക്കഥയൊരുക്കും; ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യും; അജു വര്‍ഗീസ് നായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 27, 06:19 pm
Friday, 27th December 2019, 11:49 pm

റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊക്കെ നടനും സംവിധായകനുമായ ലാല്‍ തിരക്കഥ നിര്‍വഹിച്ച ചിത്രങ്ങളാണ്. ലാല്‍ വീണ്ടും തിരക്കഥയൊരുക്കുകയാണ്. ഇക്കുറി അത് മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിന് വേണ്ടിയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന പൃഥ്വിരാജ് ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടി കുതിക്കുമ്പോഴാണ് പുതിയ ചിത്രം അനൗണ്‍സ് ചെയ്തത്. സുനാമി എന്നാണ് ചിത്രത്തിന്റെ പേര്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അജു വര്‍ഗീസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഷ്‌കളങ്കമായ ഒരു പ്രണയ കഥയെന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.