എന്റെ നിര്‍ബന്ധത്തിലാണ് ആ പൃഥ്വിരാജ് ചിത്രത്തില്‍ പ്രണയം കൊണ്ടുവന്നത്: ലാല്‍ ജോസ്
Entertainment
എന്റെ നിര്‍ബന്ധത്തിലാണ് ആ പൃഥ്വിരാജ് ചിത്രത്തില്‍ പ്രണയം കൊണ്ടുവന്നത്: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th October 2024, 4:19 pm

2012ല്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയായിരുന്നു അയാളും ഞാനും തമ്മില്‍. ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ലാല്‍ ജോസ് ചിത്രമാണ് അത്. ബോബി – സഞ്ജയ്മാര്‍ ആയിരുന്നു സിനിമയുടെ രചന നിര്‍വഹിച്ചത്.

ബോബിയും സഞ്ജയ്യും ചേര്‍ന്നാണ് തന്നോട് സിനിമയുടെ കഥ പറയുന്നതെന്നും എന്നാല്‍ അന്ന് അവര് തന്നോട് പറഞ്ഞ കഥ ഇന്ന് സിനിമയിലുള്ളത് പോലെ ആയിരുന്നില്ലെന്നും പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

ആദ്യം പറഞ്ഞ കഥയുടെ ചില ഏരിയകളില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്ന് പറയുന്ന സംവിധായകന്‍ ആ കഥയില്‍ സിനിമ ചെയ്താല്‍ ഡ്രൈയായി പോകുമോയെന്ന് സംശയിച്ചിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘എന്നോട് ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമയുടെ കഥ പറയുന്നത് ബോബിയും സഞ്ജയ്യും ചേര്‍ന്നായിരുന്നു. എന്നാല്‍ അന്ന് അവര് എന്നോട് പറഞ്ഞ ആ കഥ ഇന്ന് സിനിമയില്‍ ഉള്ളത് പോലെ ആയിരുന്നില്ല എന്നതാണ് സത്യം.

കാരണം അവര് പറഞ്ഞ കഥയുടെ ചില ഏരിയകളില്‍ എനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നു. അവര് പറഞ്ഞ രീതിയില്‍ ചെയ്താല്‍ സിനിമ കുറച്ച് ഡ്രൈയായി പോകുമോയെന്ന് ഞാന്‍ സംശയിച്ചിരുന്നു.

അവസാനം എന്റെ നിര്‍ബന്ധത്തിന് പുറത്താണ് ‘അയാളും ഞാനും തമ്മില്‍’ സിനിമയില്‍ പ്രണയം കൊണ്ടുവരുന്നത്. നായകന്റെ അമ്മ മരിക്കുന്നതായിട്ടായിരുന്നു ആദ്യം കഥയില്‍ ഉണ്ടായിരുന്നത്. അതിന് പകരം കാമുകിയെ നഷ്ടപ്പെടുന്നതായി കൊണ്ടുവന്നത് എന്റെ നിര്‍ദ്ദേശത്തിന് പുറത്തായിരുന്നു.

എന്നാല്‍ അങ്ങനെ കൊണ്ടുവരുന്നതില്‍ ബോബിക്കും സഞ്ജയ്ക്കും വിരോധമുണ്ടായിരുന്നു. അങ്ങനെ ചെയ്താല്‍ ക്ലീഷേയാകും എന്നായിരുന്നു രണ്ടുപേരും പറഞ്ഞത്. ക്ലീഷേയാണെന്ന് പറഞ്ഞ് അച്ഛനെ അളിയായെന്ന് വിളിക്കാറില്ലല്ലോ എന്നായിരുന്നു ഞാന്‍ അവരോട് ചോദിച്ചത്,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose Talks About Prithviraj Sukumaran’s Movie Ayalum Njanum Thammil