നമ്മള്‍ ഫേക്കല്ലെങ്കില്‍ മമ്മൂട്ടിയുടെ മുന്നില്‍ ഒന്നും പേടിക്കേണ്ട ആവശ്യമില്ലെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. മമ്മൂട്ടി തന്നോട് ചോദിക്കുന്ന കാര്യങ്ങള്‍ക്ക് താന്‍ അറിയില്ലെങ്കില്‍ അറിയില്ലെന്ന് തന്നെ പറയാറുണ്ടെന്നും ലാല്‍ പറയുന്നു.
നമ്മള്‍ ഫേക്കല്ലെങ്കില്‍ മമ്മൂട്ടിയുടെ മുന്നില്‍ ഒന്നും പേടിക്കേണ്ട ആവശ്യമില്ലെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. മമ്മൂട്ടി തന്നോട് ചോദിക്കുന്ന കാര്യങ്ങള്‍ക്ക് താന്‍ അറിയില്ലെങ്കില്‍ അറിയില്ലെന്ന് തന്നെ പറയാറുണ്ടെന്നും ലാല്‍ പറയുന്നു.
തന്റെ ആ ആറ്റിറ്റിയൂഡാണ് മമ്മൂട്ടിക്ക് ഇഷ്ടമായിട്ടുള്ളത് എന്നാണ് താന്‍ കരുതുന്നതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
മഴയെത്തും മുമ്പേ എന്ന സിനിമക്ക് ശേഷം മമ്മൂട്ടി തന്നെ ഉദ്യാനപാലകനിലേക്ക് റെക്കമെന്റ് ചെയ്തതിനെ കുറിച്ചും ലാല്‍ ജോസ് അഭിമുഖത്തില്‍ സംസാരിച്ചു.
‘കമല്‍ സാറിന്റെ മഴയെത്തും മുമ്പേ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ പരിചയപെടുന്നത്. അന്ന് എന്നെ ചീത്ത പറഞ്ഞു കൊണ്ടാണ് ഞങ്ങള്‍ തമ്മില്‍ പരിചയം തുടങ്ങുന്നത്. എനിക്ക് അന്ന് തന്നെ അദ്ദേഹത്തെ കുറിച്ച് മനസിലായ ഒരു കാര്യമുണ്ട്.
നമ്മള്‍ ഫേക്കല്ലെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത് ഒന്നും പേടിക്കേണ്ട ആവശ്യമില്ല. നമുക്ക് ചിലപ്പോള്‍ തെറ്റു സംഭവിക്കാം, ചില കാര്യങ്ങള്‍ അറിയാതിരിക്കാം. കാരണം ലോകത്ത് ഒരാള്‍ക്ക് എല്ലാ കാര്യങ്ങളും അറിയണമെന്നില്ലല്ലോ.
എന്നോട് ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ അറിയില്ലെങ്കില്‍ അറിയില്ലെന്ന് തന്നെ പറയും. എന്റെ ആ ആറ്റിറ്റിയൂഡാണ് പുള്ളിക്ക് ഇഷ്ടമായിട്ടുള്ളത് എന്നാണ് ഞാന്‍ കരുതുന്നത്. കാരണം പിന്നീട് ഹരിഹരന്‍ സാറിന്റെ ഉദ്യാനപാലകന്‍ എന്ന സിനിമയിലേക്ക് എന്നെ അസോസിയേറ്റായി റെക്കമെന്റ് ചെയ്യുന്നത് മമ്മൂക്ക തന്നെയാണ്. കമല്‍ സാറിന്റെ ലൊക്കേഷനില്‍ എന്നെ ചീത്തവിളിയായിരുന്നു. പല കാര്യങ്ങള്‍ക്കും ചീത്ത പറഞ്ഞു.
ഞാന്‍ അന്ന് അസിസ്റ്റന്റ് ഡയറക്ടറാണ്. അസോസിയേറ്റ് പോലും അല്ലായിരുന്നു. പക്ഷേ അതേ ആളാണ് ‘കമലിന്റെ കൂടെ ഒരു പയ്യനുണ്ട്, ലാല്‍ ജോസഫ് എന്നാണ് പേര്. അവന്‍ നല്ല പയ്യനാണ്. അവനെ വിളിക്കാം’ എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ സ്വഭാവം മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Mammootty