ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപ്, കുഞ്ചാക്കോ ബോബന്‍, ഡാനിയേല സാക്കേള്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സ്പാനിഷ് മസാല. ബെന്നി പി. നായരമ്പലമായിരുന്നു ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപ്, കുഞ്ചാക്കോ ബോബന്‍, ഡാനിയേല സാക്കേള്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സ്പാനിഷ് മസാല. ബെന്നി പി. നായരമ്പലമായിരുന്നു ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
സ്പാനിഷ് മസാലയുടെ സമയത്ത് ജീവിതത്തില്‍ അതുവരെ ചെയ്തിട്ടുള്ള സിനിമകളിലൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരുപാട് പ്രശ്നങ്ങള്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തനിക്ക് ഇപ്പോഴും ആ സിനിമ ഒരു പേടിസ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
‘സ്പാനിഷ് മസാലയുടെ സമയത്ത് ജീവിതത്തില്‍ അതുവരെ ചെയ്തിട്ടുള്ള സിനിമകളിലൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരുപാട് പ്രശ്നങ്ങള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍ ഒരു പാട്ടുണ്ടായിരുന്നു. അത് പാലസില്‍ സമയം എടുത്തൊക്കെ ഷൂട്ട് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ആ ദിവസം പ്രൊഡഷന്‍ ഇന്‍ചാര്‍ജ് വന്നിട്ട് ഒരു കാര്യം ചോദിച്ചു.
‘നിങ്ങള്‍ ഇനിയും പൈസ തരാനുണ്ട്. ഇപ്പോള്‍ ക്ലൈമാക്സാണ് ഷൂട്ട് ചെയ്യുന്നത്. അതെടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ പൈസ തരാതെ പോകില്ലെന്ന് എന്താണുറപ്പ്? നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ പാലസിന്റെ ചുമരും മറ്റും നാട്ടില്‍ സെറ്റിട്ട് ഷൂട്ട് ചെയ്യാവുന്നതേയുള്ളൂ. അപ്പോള്‍ നിങ്ങളെന്നെ പറ്റിച്ചു പോകില്ലെന്ന് എന്താണുറപ്പ്?’ എന്നായിരുന്നു ചോദിച്ചത്.
എന്തെങ്കിലും ഒരു ഗ്യാരണ്ടി തരാതെ അന്ന് ഷൂട്ടിങ് നടക്കില്ലെന്നും അയാള്‍ പറഞ്ഞു. പക്ഷെ ആ സമയത്ത് ഗ്യാരണ്ടിയായി ഞാനെന്താണ് കൊടുക്കേണ്ടത്. ഒടുവില്‍ ഞാനെന്റെ പാസ്പോര്‍ട്ട് അയാളുടെ കയ്യില്‍ കൊടുത്തു. പൈസ തന്നിട്ടേ ഞാന്‍ അവിടുന്ന് പോകുകയുള്ളൂവെന്നും ബാക്കിയുള്ളവരെ വിടണമെന്നും ഞാന്‍ പറഞ്ഞു.
അങ്ങനെ എന്റെ പാസ്പോര്‍ട്ട് കൊടുത്തിട്ടാണ് ആ ദിവസം ഷൂട്ടിങ് നടത്തിയത്. ആ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനായി അന്ന് പ്രൊഡഷന്‍ ഡിസൈനര്‍ അനുവദിച്ച സമയം അഞ്ചു മണിക്കൂറായിരുന്നു. ആ സമയത്തിനുള്ളില്‍ പാട്ടിന്റെ ഫുള്‍ പോര്‍ഷന്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. എനിക്ക് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ആ സിനിമ ഒരു പേടിസ്വപ്നമാണ്,’ ലാല്‍ ജോസ് പറഞ്ഞു
Content Highlight: Lal Jose Talks About His Worst Experience In Shooting Time