ഇനി വരാനിരിക്കുന്നത് ആക്ഷന്‍ ചിത്രം; ഇന്ന് അത്തരം സിനിമകളാണ് കാണുന്നത്: ലാല്‍ ജോസ്
Entertainment news
ഇനി വരാനിരിക്കുന്നത് ആക്ഷന്‍ ചിത്രം; ഇന്ന് അത്തരം സിനിമകളാണ് കാണുന്നത്: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th March 2024, 2:43 pm

ഇനി വരാനിരിക്കുന്ന തന്റെ ആക്ഷന്‍ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യ സിനിമ ചെയ്യുന്നത് പോലെയുള്ള പരിഭ്രമത്തിലാണെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വരാനിരിക്കുന്ന ആക്ഷന്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ആദ്യ സിനിമ പോലെയുള്ള ടെന്‍ഷനും എക്സൈറ്റ്മെന്റും ഉണ്ടെന്നും ഇപ്പോള്‍ ആക്ഷന്‍ ഴോണറിലുള്ള സിനിമകള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ ആക്ഷന്‍ ഴോണറില്‍ വരുന്ന സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകരുടെയും എഴുത്തുകാരുടെയും കുറിപ്പുകള്‍ വായിക്കുകയാണെന്നും പുതിയ സിനിമ ചെയ്യുന്ന ആളെ പോലെ തയ്യാറെടുക്കുകയാണെന്നും ലാല്‍ ജോസ് പറഞ്ഞു.

‘ഇനി വരാനിരിക്കുന്ന സിനിമ ആദ്യ സിനിമ ചെയ്യുന്നത് പോലെ പരിഭ്രമത്തിലാണ്. ആദ്യ സിനിമ പോലെയുള്ള ടെന്‍ഷനും എക്സൈറ്റ്മെന്റും ഉണ്ട്. ആക്ഷന്‍ ഴോണറിലുള്ള സിനിമകള്‍ കണ്ടുകൊണ്ടിരിക്കുകയാണ് ഞാന്‍.

അത്തരം ഴോണറില്‍ വരുന്ന സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകരുടെയും എഴുത്തുകാരുടെയും കുറിപ്പുകള്‍ വായിക്കുന്നുണ്ട്. പുതിയ സിനിമ ചെയ്യുന്ന ആളെ പോലെ തയ്യാറെടുക്കുകയാണ്,’ ലാല്‍ ജോസ് പറയുന്നു.

തന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവ് ചെയ്യുമ്പോള്‍ തനിക്ക് പരിഭ്രമം ഉണ്ടായിരുന്നില്ലെന്നും അത് കൃത്യമായി ചെയ്യാന്‍ കഴിയുമെന്ന് അറിയാമായിരുന്നുവെന്നും ലാല്‍ ജോസ് അഭിമുഖത്തില്‍ പറയുന്നു. അന്ന് മമ്മൂട്ടിയും ശ്രീനിവാസനും ഇടവും വലവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ എനിക്ക് പരിഭ്രമം ഉണ്ടായിരുന്നില്ല. അത് കൃത്യമായി ചെയ്യാന്‍ കഴിയുമെന്ന് അറിയാമായിരുന്നു. മമ്മൂക്കയും ശ്രീനിയേട്ടനും ഇടവും വലവും ഉണ്ടായിരുന്നു.

പരിചയസമ്പന്നനായ ശ്രീനിയേട്ടന്റെ സ്‌ക്രിപ്റ്റും ഉണ്ടായിരുന്നു. ആ കാര്യത്തില്‍ എനിക്ക് തലവേദന ഉണ്ടായിരുന്നില്ല. അഭിനയിക്കാന്‍ എന്റെ മുന്നിലുള്ളത് ഗ്രേറ്റ് ആക്ടറായ മമ്മൂക്കയാണ്. ആ സൈഡിലും എനിക്ക് പരിഭ്രമം ഉണ്ടായില്ല,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Talks About His New Action Movie