ലാല്‍ ജോസ് – ഇക്ബാല്‍ കുറ്റിപ്പുറം ടീമിന്റെ ഏറ്റവും പുതിയ ചിത്രമാണ് മ്യാവു. ഒട്ടും ഒഴുക്കും ബലവുമില്ലാത്ത തിരക്കഥയും ക്ലാരിറ്റിയില്ലാത്ത ചിന്തകളുമാണ് മ്യാവു എന്ന സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതുകൊണ്ട് ലാല്‍ ജോസ് ചിത്രങ്ങളില്‍ ശരാശരി നിലവാരം പുലര്‍ത്താതെ പോയ സിനിമകളുടെ കൂട്ടത്തിലായിരിക്കും മ്യാവൂവിന്റെ സ്ഥാനം.
അറബിക്കഥ, ഡയമണ്ട് നെക്ക്‌ലേസ്, വിക്രമാദിത്യന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മ്യാവൂ. ഈ മൂന്ന് ചിത്രങ്ങളെ കുറിച്ചും വ്യത്യസ്തമായ അഭിപ്രായമുണ്ടാകാമെങ്കിലും, അവ ഏതെങ്കിലുമൊക്കെ തരത്തില്‍ പ്രേക്ഷകനെ എന്‍ജോയ് ചെയ്യിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ആദ്യ രണ്ട് ചിത്രങ്ങള്‍. എന്നാല്‍ മ്യാവൂ അങ്ങനെയേയല്ല.
വ്യത്യസ്തമായ ഒരുപാട് വിഷയങ്ങള്‍ കുത്തിനിറച്ചുവെച്ച് എന്തൊക്കെയോ പറയാന്‍ നടത്തിയ വികലശ്രമമാണ് ഈ ചിത്രം. മുസ്‌ലിം മതവിശ്വാസം, റിലീജിയസായി ജീവിക്കുക എന്നത് വ്യക്തിപരമായും സാമൂഹ്യമായും കടന്നുവരുന്ന രീതികള്‍, വിവാഹം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നത്, പെട്ടെന്ന് കുഞ്ഞുങ്ങളുണ്ടാകുന്നത്, വിവാഹശേഷം കുടുംബിനികള്‍ മാത്രമാകേണ്ടി വരുന്ന സ്ത്രീകള്‍,അവരോട് ഭര്‍ത്താക്കന്മാര്‍ പുലര്‍ത്തുന്ന നിലപാട്, നിയമവിരുദ്ധമായി ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവര്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ സിനിമയില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ എന്തിനാണ്, എന്താണ് ഈ വിഷയങ്ങളെ കുറിച്ച് സിനിമ പറയുന്നതെന്ന് ഒരിക്കലും മനസിലാവുന്നുണ്ടായിരുന്നില്ല. സ്ലോ മോഷനും ഇമോഷണല്‍ മ്യൂസികും അകമ്പടിയായെത്തുന്ന രംഗങ്ങളിലും ക്ലൈമാക്‌സ് സീനിലുമടക്കം ഈ അവസ്ഥയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Lal Jose – Soubin movie Meow Review video