സംവിധായകന്‍ നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് ലാല്‍ ജോസ്. കുറച്ച് സിനിമകളില്‍ ലാല്‍ ജോസ് അഭിനയിക്കുകയും ചെയ്ത ലാല്‍ ജോസ് ഇടക്കാലത്ത് പല സിനിമകളിലും വോയിസ് ഓവര്‍ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇനി അങ്ങോട്ട് വോയിസ് ഓവര്‍ കൊടുക്കുന്നതും സംവിധായകനായി അഭിനയിക്കുന്നതും നിര്‍ത്തുകയാണെന്ന് ലാല്‍ ജോസ് പറഞ്ഞു.
സംവിധായകനായി പലര്‍ക്കും തന്നെ കണ്ടു മടുത്തെന്നും വോയിസ് ഓവറില്‍ തന്റെ ശബ്ദം കേള്‍ക്കുന്നത് ആവര്‍ത്തന വിരസത ഉണ്ടാക്കുന്നുണ്ടെന്ന് സ്വയം മനസിലാക്കുകയും ചെയ്തത് കൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും ലാല്‍ ജോസ് പറഞ്ഞു. ലാല്‍ ജോസ് അഭിനയിക്കുന്ന പുതിയ ചിത്രമായ മന്ദാകിനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ഇടയ്ക്ക് ഒരു കാലത്ത് ഇറങ്ങുന്ന എല്ലാ സിനിമകളിലും എന്തെങ്കിലും വോയിസ് ഓവര്‍ കൊടുക്കാനുണ്ടെങ്കില്‍ എന്നെയായിരുന്നു സമീപിച്ചിരുന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഈ ശബ്ദം ആളുകള്‍ക്ക് മടുത്തു തുടങ്ങിയെന്ന് മനസിലായി. അതോടുകൂടി ആ പരിപാടി നിര്‍ത്തി.
അതുപോലെ തന്നെ എനിക്ക് മടുത്ത വേറൊരു പരിപാടിയാണ് ലാല്‍ ജോസായി അഭിനയിക്കുന്നത്. എല്ലാ സിനിമയിലും സംവിധായകനായിട്ടാകും വിളിക്കുന്നത്. ഒന്നുകില്‍ നായകനെ മോട്ടിവേറ്റ് ചെയ്യുന്ന സംവിധായകന്‍, അല്ലെങ്കില്‍ നായകന് ചാന്‍സ് കൊടുക്കുന്ന സംവിധായകന്‍. എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ‘ദേ സംവിധായകന്‍ എത്തി’ എന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ആ പരിപാടിയും നിര്‍ത്തി. ഇനി അത്തരം കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനിച്ചു,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Lal Jose saying that he won’t do character of director in upcoming movies