2012ലാണ് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തിയ ഡയമണ്ട് ഡയമണ്ട് നെക്ലേയ്‌സ് റിലീസ് ചെയ്തത്.
ഫഹദ് ഫാസില്‍ സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഡയമണ്ട് നെക്ലേയ്‌സ്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലാല്‍ ജോസ്.
തന്റെ സ്വപ്ന പദ്ധതിയായ എല്‍.ജെ ഫിലിംസ് ലോഞ്ച് ചെയ്തത് ഡയമണ്ട് നെക്ലേയ്‌സ് വഴിയാണെന്നും മികച്ച നേട്ടം തനിക്ക് ആ സിനിമയില്‍ നിന്ന് ഉണ്ടായെന്നും ലാല്‍ ജോസ് പറയുന്നു.
ഡയമണ്ട് നെക്ലേയ്‌സിന്റെ ഷൂട്ടിങ്ങിന് ശേഷം ആയാളും ഞാനും തമ്മില്‍ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി പൃഥ്വിരാജിനെ കാണാന്‍ പോയപ്പോള്‍ എന്തുകൊണ്ട് ഡയമണ്ട് നെക്ലേയ്‌സിന്റെ കഥ ആദ്യം കേട്ടപ്പോള്‍ തന്നെ ഓര്‍മ്മ വന്നില്ലായെന്ന് പൃഥ്വിരാജ് ചോദിച്ചതായി ലാല്‍ ജോസ് പറയുന്നു.
‘ഡയമണ്ട് നെക്ലേയ്‌സിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഡബ്ബിങ് നടക്കുമ്പോഴാണ് ആയാളും ഞാനും തമ്മിലിന്റെ ചര്‍ച്ചകള്‍ക്ക് പൃഥ്വിരാജിനെ കാണാന്‍ പോയത്, അപ്പോള്‍ ആദ്യം എന്നോട് പൃഥ്വി ചോദിച്ചത് എന്തുകൊണ്ട് ഡയമണ്ട് നെക്ലേയ്‌സിന്റെ കഥ കേട്ടപ്പോള്‍ എന്നെ ഓര്‍മ്മ വന്നില്ലായെന്ന് ആയിരുന്നു.
എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാതെ ഇരുന്നത്, ഫഹദ് അസ്സലായി ചെയ്തു എന്നും പൃഥ്വി പറഞ്ഞതായി,’ ലാല്‍ ജോസ് പറയുന്നു.
സിനിമയുടെ തിരക്കഥാകൃത്തായ ഇക്ബാല്‍ കുറ്റിപ്പുറം തന്നോട് കഥ പറയുമ്പോള്‍ ആദ്യം മനസില്‍ വന്ന മുഖം ഫഹദിന്റെ ആയിരുന്നുവെന്നാണ് താന്‍ പൃഥ്വിരാജിനോട് മറുപടിയായി പറഞ്ഞതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
തന്നോട് ഇക്ബാല്‍ കഥ പറയുമ്പോള്‍ ഫഹദിന്റെ കൊച്ചു ചിത്രങ്ങള്‍ മാത്രമേ റിലീസ് ആയിട്ടുള്ളുവെന്നും ലാല്‍ ജോസ് പറയുന്നുണ്ട്.
അതേസമയം പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിലിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിട്ടുള്ളത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.