| Tuesday, 31st January 2017, 12:18 pm

എഴുത്തച്ഛനെ ആക്രമിച്ചവരുടെ പിന്മുറക്കാരാണ് ഇന്ന് എംടിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്: ലാല്‍ ജോസ്; ഉറക്കെ സംസാരിക്കുന്നവരുടെ വായടപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധം വേണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


രാജ്യത്ത് ഭാഷാപരവും വര്‍ഗീയവുമായുള്ള അസഹിഷ്ണുതകളാണ് എങ്ങുമുള്ളതെന്നും മലയാളി തമിഴ്‌നാട്ടില്‍ പോകുമ്പോളും, തമിഴന്‍ കര്‍ണാടകയില്‍ പോകുമ്പോഴും ഇതു ദൃശ്യമാകുന്നുണ്ടെന്നും ലാല്‍ജോസ് പറഞ്ഞു.


തിരൂര്‍: സംഘപരിവാര്‍ അസഹിഷ്ണുതയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി സംവിധായകന്‍ ലാല്‍ജോസ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എം.ടിയെ വേട്ടയാടിയവരുടെ പിന്മുറക്കാരാണ് ഇന്ന് എം.ടിയെ ആക്രമിക്കുന്നതെന്നും ഇത്തരത്തില്‍ ഉറക്കെ സംസാരിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും ലാല്‍ജോസ് പറഞ്ഞു.

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തുഞ്ചന്‍ ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ലാല്‍ജോസ്.

എഴുത്തച്ഛന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലത്ത്, വളരെ എളുപ്പത്തില്‍ കര്‍മ്മം നിര്‍വഹിച്ച് കടന്നു പോയ ആളായിരുന്നില്ല. അന്നദ്ദേഹം പ്രതിബന്ധങ്ങള്‍ അനുഭവിച്ചിരുന്നു. പുരോഗമനം നേടിയെന്ന് കരുതുന്ന ഈ കാലത്തും അതേ കാര്യങ്ങള്‍ നിലനില്‍ക്കുന്നു. കേരളത്തിന് വഴികാണിക്കാന്‍ എം.ടിയുള്‍പ്പടെയുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും മുന്നില്‍ നടക്കേണ്ടതുണ്ടെന്നും ലാല്‍ജോസ് പറഞ്ഞു.


Read more: അങ്ങനെയാണ് ഹോളിവുഡ് എന്ന വേള്‍ഡ് എനിക്ക് നഷ്ടമായത്; എത്രപണം തന്നാലും ആ നഷ്ടം പരിഹരിക്കാനാവില്ല: ഗോപകുമാര്‍


കാട്ടാളനില്‍ നിന്ന് നാട്ടാളനിലേക്കുള്ള മാറ്റമുണ്ടാക്കാന്‍ സാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരക്കണം. അവരുടെ വായ മൂടിക്കെട്ടാതെ സംസാരിക്കാനുള്ള അവസരം കൊടുക്കാത്ത നിലപാട് തിരുത്തണം. വരും തലമുറയ്ക്ക് എങ്ങനെ ഇതിനെ പ്രതികരിക്കേണ്ടതെന്ന് ഉള്ള മാതൃക കാട്ടിക്കൊടുക്കാന്‍ വളരെ കുറച്ചാളുകളേ ഉള്ളൂവെന്നും ലാല്‍ജോസ് പറഞ്ഞു.

രാജ്യത്ത് ഭാഷാപരവും വര്‍ഗീയവുമായുള്ള അസഹിഷ്ണുതകളാണ് എങ്ങുമുള്ളതെന്നും മലയാളി തമിഴ്‌നാട്ടില്‍ പോകുമ്പോളും, തമിഴന്‍ കര്‍ണാടകയില്‍ പോകുമ്പോഴും ഇതു ദൃശ്യമാകുന്നുണ്ടെന്നും ലാല്‍ജോസ് പറഞ്ഞു.

അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിരോധങ്ങളുടെ കേന്ദ്രമായി തുഞ്ചന്‍ പറമ്പ് മാറണമെന്നും ലാല്‍ജോസ് പറഞ്ഞു.


Also read: അര്‍ണാബ് ഗോസ്വാമി മാനോ മാരീചനോ ?


We use cookies to give you the best possible experience. Learn more