കമല്‍ പാക്കിസ്ഥാനിലേക്കെങ്കില്‍ ഞാന്‍ പോകേണ്ടത് ഇസ്രാഈലിലേക്കോ ?; ലാല്‍ ജോസ്
Daily News
കമല്‍ പാക്കിസ്ഥാനിലേക്കെങ്കില്‍ ഞാന്‍ പോകേണ്ടത് ഇസ്രാഈലിലേക്കോ ?; ലാല്‍ ജോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th January 2017, 11:04 pm

LAL-JOSE

കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചപ്പോള്‍  കേരളത്തില്‍ എല്ലാവരും സേഫാണെന്നു കരുതിയവരുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിരോധങ്ങളുടെ ഭാഗമായില്ലെങ്കില്‍ നിങ്ങളുടെ കാര്യം പോക്കാണെന്നാണ് ഒതുങ്ങി നില്‍ക്കുന്നവരോട് പറയാനുള്ളതെന്നും ലാല്‍ ജോസ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍: കമല്‍ പാക്കിസ്ഥാനിലേക്കാണ് പോകേണ്ടതെങ്കില്‍ തന്നോട് ഇസ്രാഈലിലേക്ക് പോകാനാണോ ആവശ്യപ്പെടുകയെന്നു സംവിധായകന്‍ ലാല്‍ ജോസ്. കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൃശ്ശൂരില്‍ ഇന്നലെ നടന്ന സംഗമത്തിലായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം.

Also read ഖാദി കലണ്ടറുകളിലും ഡയറിയിലും ഗാന്ധിയെ ഒഴിവാക്കി മോദിയുടെ ചിത്രം; നിശ്ബ്ദ പ്രതിഷേധവുമായി ഖാദി ജീവനക്കാര്‍

കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചപ്പോള്‍  കേരളത്തില്‍ എല്ലാവരും സേഫാണെന്നു കരുതിയവരുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിരോധങ്ങളുടെ ഭാഗമായില്ലെങ്കില്‍ നിങ്ങളുടെ കാര്യം പോക്കാണെന്നാണ് ഒതുങ്ങി നില്‍ക്കുന്നവരോട് പറയാനുള്ളതെന്നും ലാല്‍ ജോസ് പറഞ്ഞു.

നാല്‍പ്പതിലധികം രാജ്യം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ജീവിക്കാന്‍ ഏറ്റവും ഇഷ്ടം കേരളം തന്നെയെന്നു പറഞ്ഞ ലാല്‍ ജോസ് ഇവിടെ ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും അതുണ്ടായത് ഒരു ദിവസം കൊണ്ടല്ല മറിച്ച് അത് സൃഷ്ടിച്ചതില്‍ ധീരമായ സമരങ്ങളുടെ ചരിത്രം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഒതുങ്ങി നില്‍ക്കുന്നവര്‍ കൈകോര്‍ത്ത് നില്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മലവെള്ള പാച്ചിലില്‍ ഒലിച്ചു പോകുമെന്ന മുന്നറിയിപ്പും ലാല്‍ ജോസ് നല്‍കി.

സംവിധായകന്‍ ആഷിഖ് അബുവും ചങ്ങില്‍ പങ്കെടുത്തിരുന്നു. കമല്‍ ഈ നാട്ടില്‍ കമലായി തന്നെ ജീവിക്കുമെന്നും ബാക്കിയെല്ലാം എല്ലാവരുടെയും സ്വപ്‌നം മാത്രമാണെന്നുമായിരുന്നു ആഷിഖ് അബു പറഞ്ഞത്. കമലിന്റെ വീട്ട് പടിക്കല്‍ പോയി സംഘം ചേര്‍ന്ന് ദേശീയഗാനം ആലപിച്ച ആര്‍.എസ്.എസ് സംഘം  അവരുടെ പ്രതിഷേധം വഴി വ്യക്തമായ ഭീഷണിയാണ് നല്‍കുന്നതെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.