തമിഴ്, മലയാളം സിനിമ ഇൻഡസ്ട്രിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച തെന്നിന്ത്യൻ താരമായിരുന്നു സുകുമാരി. 60 വർഷങ്ങൾ സിനിമയിൽ അതിജീവിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സുകുമാരി. താരത്തിന്റെ ഓരോ പ്രകടനവും ഇപ്പോഴും മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്തതാണ്.
തമിഴ്, മലയാളം സിനിമ ഇൻഡസ്ട്രിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച തെന്നിന്ത്യൻ താരമായിരുന്നു സുകുമാരി. 60 വർഷങ്ങൾ സിനിമയിൽ അതിജീവിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സുകുമാരി. താരത്തിന്റെ ഓരോ പ്രകടനവും ഇപ്പോഴും മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്തതാണ്.
സുകുമാരിയുമൊത്തുള്ള തന്റെ അവസാന ചിത്രത്തിലെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ലാൽ ജോസ്. സുകുമാരിയെ അവസാനമായിട്ട് കാണുന്നത് ഇമ്മാനുവൽ സിനിമയുടെ ലൊക്കേഷനിൽ വെച്ചിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഇമ്മാനുവലിലെ കാശി മുണ്ടും തട്ടവുമിട്ട് ലിഫ്റ്റിൽ നിന്ന് തന്നോട് കൈ വീശി കാണിച്ച സുകുമാരിയുടെ മുഖമാണ് ഇപ്പോഴും തന്റെ മനസിലുള്ളതെന്ന് ലാൽ ജോസ് പറഞ്ഞു. ഇമ്മാനുവൽ സിനിമയ്ക്ക് ശേഷമാണ് സുകുമാരിക്ക് അപകടം ഉണ്ടാവുകയും തീപിടുത്തം സംഭവിക്കുകയും മരണപ്പെടുകയും ചെയ്തതെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ പരിപാടിയിൽ തന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
‘അവസാനമായിട്ട് സുകുമാരി ചേച്ചി എന്റെ സിനിമയിൽ അഭിനയിക്കുന്നത് ഇമ്മാനുവലിലാണ്. ഇമ്മാനുവലിൽ നിന്ന് പോയപ്പോഴാണ് ചേച്ചിക്ക് അപകടം ഉണ്ടാകുന്നതും ആ തീപിടുത്തം സംഭവിക്കുന്നതും. പിന്നെ കുറേ ദിവസം ഹോസ്പിറ്റലിൽ കിടന്ന് മരിക്കുകയും ചെയ്തു.
ഇമ്മാനുവലിലെ ലാസ്റ്റ് ഷോട്ട് എന്ന് പറയുന്നത് മമ്മൂക്കയെ കെട്ടിപ്പിടിച്ച് സുകുമാരിച്ചേച്ചി കരയുന്ന സീനായിരുന്നു. എന്റെ മനസ്സിൽ ഇപ്പോഴുമുള്ളത് ചേച്ചി ആ സീൻ കഴിഞ്ഞിട്ട് ലിഫ്റ്റിൽ കയറിയിട്ട് എന്നോട് കൈകൊണ്ട് കാണാം മോനേ എന്ന് പറഞ്ഞു കൈവീശി കാണിക്കുന്നതാണ്. അതിനു ശേഷം ഡബ്ബിങ്ങിന് വന്നപ്പോഴാണ് അവസാനം കണ്ടത്.
പക്ഷേ ഷൂട്ടിങ് കഴിഞ്ഞിട്ട് ലിഫ്റ്റിൽ വെച്ച് കൈ വീശി കാണിക്കുന്ന സുകുമാരി ചേച്ചിയുടെ മുഖമാണ് ഇപ്പോഴും ഓർമയിലുള്ളത്, മുസ്ലിം വേഷത്തിൽ കാച്ചിമുണ്ടും തട്ടവുമിട്ടിട്ടുള്ള സുകുമാരി ചേച്ചിയുടെ മുഖം ഇപ്പോഴും എൻ്റെ മനസിലുണ്ട്,’ ലാൽ ജോസ് പറഞ്ഞു.
ഇമ്മാനുവൽ സിനിമ ഹിറ്റായിരുന്നെന്നും നിർമാതാവ് ജോർജിന് ലാഭം കിട്ടിയ സിനിമ കൂടിയായിരുന്നു ഇതെന്നും ലാൽ ജോസ് പറഞ്ഞു. പട്ടാളം സിനിമയ്ക്ക് ശേഷം മമ്മൂട്ടിയുമൊത്ത് വർക്ക് ചെയ്യുന്ന സിനിമകൂടിയാണ് ഇമ്മാനുവലെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
‘ഇമ്മാനുവൽ തീയേറ്ററിൽ റിലീസ് ചെയ്തു. ജോർജിന്റെ ആദ്യ നിർമാണ സംരംഭം. സിനിമ തിയേറ്ററിൽ വിജയമായി. ഭയങ്കര സൂപ്പർ ഡ്യൂപ്പർ ഹിറ്റ് അല്ലെങ്കിലും സിനിമ ഹിറ്റായി. ജോർജിന് ലാഭം കിട്ടിയ സിനിമയായിരുന്നു ഇമ്മാനുവൽ. അതുപോലെ മറ്റൊരു സന്തോഷം മമ്മൂക്കയുമൊത്ത് പട്ടാളത്തിന് ശേഷം ഒരു മുഴുനീള സിനിമ ചെയ്യുന്നതും ഇതായിരുന്നു,’ ലാൽ ജോസ് പറഞ്ഞു.
Content Highlight: Lal jose about actress sukumari’s last meet with him