|

കണ്ണന്‍ മൊതലാളിക്ക് ദാസപ്പന്‍ മൊതലാളിയുടെ ആശംസകള്‍; സുരേഷ് ഗോപിക്ക് വെറൈറ്റി പിറന്നാള്‍ ആശംസയുമായി ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സുരേഷ് ഗോപിക്ക് വെറൈറ്റി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ ലാല്‍. ഇരുവരും ഒരുമിച്ചഭിനയിച്ച തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ലാല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

കണ്ണപ്പന് ദാസപ്പന്റെ പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞാണ് ലാല്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ ഫോട്ടോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തേ സംവിധായകന്‍ ഷാജി കൈലാസും സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

വൈകാരികമായ കുറിപ്പിലൂടെയാണ് ഷാജി കൈലാസ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. താന്‍ ആദ്യമായി സംവിധാനം ചെയ്ത ന്യൂസ് എന്ന ചിത്രത്തിന്റെ കഥ എഴുതുമ്പോള്‍ തന്നെ അതിലെ ഋഷി മേനോന്‍ എന്ന നായക കഥാപാത്രമായി ഉദ്ദേശിച്ചിരുന്നത് സുരേഷ്ഗോപിയെ ആയിരുന്നുവെന്ന് ഷാജി കൈലാസ് ഫേസ്ബുക്കില്‍ എഴുതി.

തനിക്ക് നല്ലൊരു സുഹൃത്തും സഹോദരനുമാണ് സുരേഷ് ഗോപിയെന്നും തുടര്‍ച്ചയായ ഹിറ്റ് സിനിമകള്‍ കൊണ്ട് തന്റെ കരിയറിനെ ഇത്രയധികം ഉയര്‍ത്തിക്കൊണ്ടുവന്ന മനുഷ്യനാണ് സുരേഷ് ഗോപിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന്‍ ആണ്.. സുരേഷിന്റെ കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാള്‍ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാള്‍ നിരന്തരം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കള്‍ അനവധി സാധാരണക്കാരാണ്. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തി ആക്ഷേപകങ്ങള്‍ക്കു പലരും മുതിര്‍ന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്.ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്,’ എന്നായിരുന്നു ഷാജി കൈലാസിന്റെ വാക്കുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Lal birthday wishes to Suresh Gopi

Latest Stories