00:00 | 00:00
വായന മാറുകയാണ്, വായനശാലകളും; കാരയിലെ ചുവര്‍പുസ്തകങ്ങള്‍
മുഹമ്മദ് ഫാസില്‍
2019 Feb 05, 12:50 pm
2019 Feb 05, 12:50 pm

കണ്ണൂര്‍: പയ്യന്നൂരിലെ കാരയിലാണ് പുസ്തകങ്ങള്‍ അടുക്കിക്കൂട്ടി നിര്‍മ്മിച്ച ലാല്‍ ബഹദൂര്‍ ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്നത്. 1967ലാണ് കാരയില്‍ ലാല്‍ ബഹദൂര്‍ ഗ്രന്ഥാലയം ആരംഭിക്കുന്നത്.

സ്വാതന്ത്ര സമരസേനാനികള്‍ മുന്‍ കൈയ്യെടുത്ത് നിര്‍മ്മിച്ച പഴയ ലൈബ്രറി റോഡു നിര്‍മ്മാണത്തിായി പൊളിക്കേണ്ടി വന്നപ്പോഴാണ് വ്യത്യസ്തമായ ഒരു പുതിയ ലൈബ്രറി എന്ന ആശയം നാട്ടുകാരുടെ മനസ്സിലുടലെടുത്തത്. പ്രശസ്ത ശില്പി കെ.കെ.ആര്‍ വെങ്ങരയാണ് പുസ്തകങ്ങള്‍ കൊണ്ടൊരു ഗ്രന്ഥാലയം എന്ന ആശയം മുന്നോട്ടു വെച്ചത്. കാര സ്വദേശിയായ ശ്രീധരനാണ് ഈ ആശയം യാഥാര്‍ത്ഥ്യമാക്കിയത്.

പുസ്തകങ്ങള്‍ കൊണ്ട് പണി തീര്‍ത്ത ഈ വായനശാല വെറുമൊരു കൗതുകക്കാഴ്ച മാത്രമല്ല. ഷേക്‌സ്പിയറും, മാര്‍ക് ട്വയ്‌നും, ബഷീറും, വള്ളത്തോളും പുസ്തകങ്ങളായി, ആശയങ്ങളായി വായനക്കാരോട് സംവദിക്കുകയാണ്. ലൈബ്രറി കെട്ടിടങ്ങളില്‍ ലോകമെമ്പാടും പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. പുസ്തകരൂപങ്ങള്‍ കൊണ്ട് പണിത കണ്ണൂരിലെ ഈ വായനശാലയും രസകരമായ ഒരു പരീക്ഷണമാണ്.

പുതിയ തലമുറ പുസ്തകം വായിക്കുന്നില്ല എന്ന പരാതികള്‍ അടിസ്ഥാനരഹിതമാണ്. പുതു തലമുറയുടെ വായന ഓണ്‍ലൈനിലേക്ക് ക്രിയാത്മകമായി മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വായന മാത്രമല്ല, കാഴ്ചകളും ഓണ്‍ലൈനിലേക്ക് മാറുകയാണ്.

മുഹമ്മദ് ഫാസില്‍
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.