Movie Day
അറേബ്യന്‍ സഫാരിയില്‍ റിമാ കല്ലിങ്കലിന് പകരം ലക്ഷ്മി റായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Apr 11, 05:49 am
Thursday, 11th April 2013, 11:19 am

സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന “അറേബ്യന്‍ സഫാരി”യില്‍ നായികയായി ലക്ഷ്മി റായി എത്തുന്നു. ആദ്യം “അറേബ്യന്‍ സഫാരി”യിലെ നായിക റീമ കല്ലിംഗലാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചിത്രത്തില്‍ നരേന്റെ ജോഡിയായി അവസാനം നറുക്ക് വീണത് ലക്ഷ്മി റായിക്കാണ്. ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. []

അറേബ്യന്‍ സഫാരിയുടെ ഭൂരിഭാഗം രംഗങ്ങളുടേയും ചിത്രീകരണം ഗള്‍ഫില്‍ വച്ചാണ് നടത്തുന്നത്. സിനിമാചിത്രീകരണത്തിനായി അവിടത്തെ സര്‍ക്കാരിന്റെ പ്രത്യേക അനുമതി നേടേണ്ടതുണ്ട്. അതിനായുള്ള കാത്തിരിപ്പിലാണ് സഞ്ജീവ് ശിവനും കൂട്ടരും.

നേരത്തെ കമലിന്റെ ഗദ്ദാമയുടെ ചിത്രീകരണ സമയത്ത് അവിടത്തെ നിയമങ്ങള്‍ ഇത്രയും കര്‍ശനമാക്കിയിരുന്നില്ല. മമ്മൂട്ടി നായകനായ “അപരിചിതനാ”ണ് ഇതിനു മുന്‍പ് സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത മലയാള ചിത്രം.

വിജയ് യേശുദാസാണ് അറേബ്യന്‍ സഫാരിയുടെ സംഗീതസംവിധായകന്‍.  എട്ട് പാട്ടുകളാണ് സിനിമയില്‍ മൊത്തമുള്ളത്. യാത്രക്കിടെ കണ്ടുമുട്ടുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് അറേബ്യന്‍ സഫാരി പറയുന്നത്.

രണ്ട് ഗാനങ്ങള്‍ ഈ സിനിമക്ക് വേണ്ടി വിജയ് ഒരുക്കിക്കഴിഞ്ഞെന്ന്  സംവിധായകന്‍ സഞ്ജീവ് ശിവന്‍ പറഞ്ഞു. പാട്ടുകള്‍ക്ക് പുത്തന്‍ അനുഭൂതി ഉണ്ടാക്കാനാണ് വിജയ് യേശുദാസിനെ താന്‍ ഇതിലേക്ക്  ക്ഷണിച്ചതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. വിജയ് അത് ആത്മാര്‍ത്ഥമായി ചെയ്യുന്നുണ്ടെന്നും സഞ്ജീവ് ശിവന്‍  പറഞ്ഞു.