തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്. തന്നെ അനാവശ്യം പറഞ്ഞാല്‍ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴുമെന്നും അയ്യപ്പന്റെ നട അടച്ചു അയാള്‍ ഇറങ്ങുമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അയാള്‍ ഇറങ്ങണമെന്നാണെന്നും ലക്ഷ്മി രാജീവ് പറഞ്ഞു.
“”ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്, കണ്ഠരര് രാജീവരാണ് മകനെ പതിനെട്ടു പ്രാവിശ്യം മല ചവിട്ടുക്കാമെന്ന് നേര്‍ന്നോളാനും പറഞ്ഞത്. ബസന്ത് നഗര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു അത്. അയാള്‍ അത് നിഷേധിക്കും, എന്നെ കണ്ടിട്ടേ ഇല്ല എന്ന് പറയും. അക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് തുറന്നു പറയുന്നത് “”- ലക്ഷ്മി രാജീവ് പറയുന്നു.
അവിടെ യുവതികള്‍ കയറിയിട്ടുണ്ട്. സ്വാമി അയ്യപ്പനറിയാം അവിടെ സ്ഥിരമായി യുവതികള്‍ വന്നിരുന്ന കാലം. അത് എടുത്തുകാട്ടി ആചാര ലംഘനം എന്ന് പറഞ്ഞു ശബരിമല നശിപ്പിക്കുന്നവര്‍ക്ക് എതിരെ ഒന്നും പറഞ്ഞില്ലെങ്കില്‍ ഞാന്‍ കൈകൂപ്പിയ ദൈവങ്ങള്‍ക്ക് ഒരു അര്‍ത്ഥവും ഉണ്ടാവില്ല.
നിങ്ങള്‍ എന്നെ എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല. ശബരിമലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ ആരും പോകരുത്. അവിടുത്തെ ഗുണ്ടകളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ. അവിടെ എല്ലാവര്ക്കും പോകാന്‍ ഉള്ള സമയം വരും. അന്ന് ആ ശ്രീകോവിലിനു മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞ എല്ലാം അയ്യപ്പന്‍ എനിക്ക് തന്നിട്ടുണ്ട്. – ലക്ഷ്മി പറയുന്നു.
മതത്തിന്റെ പേരില്‍ ഗുണ്ടകളെ ഇറക്കി കണ്ഠരരുകള്‍ അയ്യപ്പനെ വ്യഭിചാരിക്കുകയാണെന്നും ഈ കാട്ടാളന്മാര്‍ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ഒരുത്തന്‍ ഇല്ലാതെ പോയല്ലോയെന്നും ലക്ഷ്മി രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശബരിമല നട അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയ തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്യണമെന്ന് ലക്ഷ്മി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഭരണഘടനയെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുകയാണ് കണ്ഠരര് രാജീവരര് ചെയ്തതെന്നും ഭരണഘടനയെയും നിയമത്തെയും വെല്ലുവിളിക്കുന്ന ഏതൊരു കുറ്റവാളിയെയും നേരിടുന്നതുപോലെ രാജീവരരെയും നേരിടണമെന്നും ലക്ഷ്മി പറഞ്ഞിരുന്നു.
ശബരിമലയില്‍ ശാന്തിപ്പണി ചെയ്യുന്നു എന്നത് നിയമത്തെ വെല്ലുവിളിക്കാനുള്ള അവകാശം നല്‍കുന്നില്ല. രാജ്യത്തെ മറ്റു പൗരര്‍ക്കില്ലാത്ത പ്രത്യേക അവകാശവും അധികാരവും തനിക്കുണ്ടെന്ന ധാരണ ശബരിമല തന്ത്രിക്കുണ്ടെങ്കില്‍ അത് മാറ്റിക്കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നായിരുന്നു ലക്ഷ്മിയുടെ വാക്കുകള്‍.
ഭരണഘടനയ്ക്കും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കും വിധേയമായി മാത്രമേ ഏത് ആചാരത്തിനും നില നില്‍പ്പുള്ളൂ. നിയമത്തിന്റെ പിന്തുണയില്ലാത്ത ആചാരമാണ് അനാചാരം. അനാചാരത്തിനു വേണ്ടി പരസ്യമായി വാദിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ് വേണ്ടത്. കാഞ്ചി ശങ്കരാചാര്യരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ജയലളിത കാണിച്ച തന്റേടം ഇപ്പോള്‍ കേരള സര്‍ക്കാര്‍ കാണിക്കണം. തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് നിയമത്തെ വെല്ലുവിളിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിരിക്കുമെന്നും ലക്ഷ്മി പറയുന്നു.
ശബരിമലയില്‍ നിരവധി തവണ പോയിട്ടുണ്ടെന്നും പല തന്ത്രിമാര്‍ക്കും ഈ കാര്യം അറിയാമെന്നും ലക്ഷ്മി രാജീവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ ഈ രഹസ്യംസൂക്ഷിച്ചത് തന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണെന്നും “പോയില്ല പോകാന്‍ ആഗ്രഹമുണ്ടെന്ന് ” പറഞ്ഞത് തന്ത്രിയെ മാനം കെടുത്താതെ ഇരിക്കാനാണെന്നും ഇനി അതിന്റെ ആവശ്യമില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഞാന്‍ ശബരി മലയില്‍ പോയിട്ടുണ്ട്, കണ്ഠരര് രാജീവരാണ് മകനെ പതിനെട്ടു പ്രാവിശ്യം മല ചവിട്ടുക്കാമെന്നു നേര്‍ന്നോളാനും പറഞ്ഞത്. ബസന്ത് നഗര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ വച്ച്. അയാള്‍ അത് നിഷേധിക്കും, എന്നെ കണ്ടിട്ടേ ഇല്ല എന്ന് പറയും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അത് തുറന്നു പറയുന്നത്. ഗതികെട്ട ഒരു സമയമായിരുന്നു, അച്ഛനും മരിച്ചു, കുട്ടികള്‍ ആയുമില്ല -ആകെ വലഞ്ഞ വര്‍ഷങ്ങള്‍. ശബരിമലയല്ല, തീയില്‍ ചാടാന്‍ ആരേലും പറഞ്ഞാല്‍ ചാടുന്ന സമയം.
എന്നെ അനാവശ്യം പറഞ്ഞാല്‍ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴും. അതവര്‍ ചെയ്യില്ല.അയ്യപ്പന്റെ നട അടച്ചു അയാള്‍ ഇറങ്ങുമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അയാള്‍ ഇറങ്ങണമെന്നാണ്. അവിടെ യുവതികള്‍ കയറിയിട്ടുണ്ട്. ?
സ്വാമി അയ്യപ്പനറിയാം അവിടെ സ്ഥിരമായി യുവതികള്‍ വന്നിരുന്ന കാലം. അത് എടുത്തുകാട്ടി ആചാര ലംഘനം എന്ന് പറഞ്ഞു ശബരിമല നശിപ്പിക്കുന്നവര്‍ക്കു എതിരെ ഒന്നും പറഞ്ഞില്ലെങ്കില്‍ ഞാന്‍ കൈകൂപ്പിയ ദൈവങ്ങള്‍ക്ക് ഒരു അര്‍ത്ഥവും ഉണ്ടാവില്ല .
നിങ്ങള്‍ എന്നെ എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല.ശബരിമലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ ആരും പോകരുത്. അവിടുത്തെ ഗുണ്ടകളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ. അവിടെ എല്ലാവര്ക്കും പോകാന്‍ ഉള്ള സമയം വരും. ഞാന്‍ അന്ന് ആ ശ്രീകോവിലിനു മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞ എല്ലാം അയ്യപ്പന്‍ എനിക്ക് തന്നിട്ടുണ്ട്. മക്കളെ ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ ഹരിവരാസനം കേള്‍പ്പിച്ചാണ് ഉറക്കുന്നത്.
എന്നെ വേണ്ടാത്തവര്‍ ഇവിടെ നിന്നും പോകണം.ശബരിമല മാത്രമല്ല ഞാന്‍ പോകാത്ത അമ്പലങ്ങളില്ല, സൗത്തില്‍. ഏതു കല്ല് കണ്ടാലും വീണു കിടന്നു തൊഴുവുന്ന ഒരാളാണ് ലക്ഷ്മി.
?ഇരുപത്തി മൂന്നു വര്‍ഷമായി രാജീവിന്റെ കൂടെ. വീട്ടിലെ ഏറ്റവും പ്രധാന വാക്കാണ് സുരക്ഷ- മുന്നൂറോളം ജീവനുകളെ അങ്ങോട്ടും ഇങ്ങോട്ടും വിമാനത്തില്‍ കൊണ്ട് പോകുന്ന ആ മനുഷ്യന്‍ അനുഷ്ഠിക്കുന്ന കൃത്യമായ ചിട്ടക്ക് നിയമങ്ങള്‍ക്കു മുന്നില്‍ ഞാന്‍ എന്നും വേലക്കാരി മാത്രം ആയിരുന്നു. പരാതി ഉണ്ടായിരുന്നു. ആ മനുഷ്യന്‍ കരഞ്ഞു , മതത്തിന്റെ പേരില്‍ ഗുണ്ടകളെ ഇറക്കി കണ്ഠരരുകള്‍ അയ്യപ്പനെ വ്യഭിചാരിക്കുന്നതു. അയ്യോ അയ്യോ എന്ന് ഞങ്ങള്‍ എല്ലാവരും പറഞ്ഞു. അത് കൊണ്ട് പറയേണ്ടി വന്നു. പ്രാണ പ്രതിഷ്ഠ പഠിച്ച ഒരു ബ്രാഹ്മണനും ഒരു ഉറുമ്പിനെ പ്പോലും നോവിക്കില്ല. ഈ കാട്ടാളന്മാര്‍ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ഒരുത്തന്‍ ഇല്ലാതെ പോയല്ലോ? ?
ആരും ആവേശം മൂത്തു തെളിവുകള്‍ ശേഖരിക്കാന്‍ നില്‍ക്കേണ്ട. കേസ് ആകുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വക്കീല്‍ അത് വാദിച്ചോളും. രാജീവിന്റെ വാക്കാണ്. മാറില്ല.ആരും ഉല്‍ക്കണ്ഠപ്പെടേണ്ട.