Movie Day
ദല്‍ഹി കൂട്ടബലാത്സംഗം: നായികയായി ലക്ഷ്മി റായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Jan 23, 07:27 am
Wednesday, 23rd January 2013, 12:57 pm

രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തിലെത്തുന്ന ചിത്രത്തില്‍ ലക്ഷ്മി റായി നായികയാവുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ 23 വയസ്സുള്ള പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയാകുന്നതാണ് ചിത്രത്തിലെ പ്രതിപാദ്യം. സംവിധായകര്‍ വിവിധ തലത്തിലാണ്  ഈ ചിത്രത്തെ സമീപിക്കുന്നത് എന്നാണ് ഇതിന്റെ പ്രത്യകത. ജി.എസ് വേണുവാണ് ചിത്രത്തിന്റെ സംവിധായകന്‍.[]

പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. അതേപോലെ തന്നെ ലക്ഷമിറായ് ഈ വേഷം ചെയ്യാന്‍ അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നിര്‍ഭയയുടെ ജിവിതം  അതേപോലെ അരങ്ങിലെത്തിക്കുകയാണ് സംവിധായകരുടെ ലക്ഷ്യം. എന്നാല്‍ നഗ്‌നത സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കില്ല. തിരുവന്തപുരം സ്വദേശി ഗീതു നിര്‍ഭയയുടെ കുട്ടികാലത്തെ പറ്റി ലേഖനം എഴുതിയിട്ടുണ്ട്. ഇത് സിനിമക്ക് കൂടുതല്‍ പ്രയോജനം ചെയ്യും.

ജി.എസ് വേണുവിനെ കൂടാതെ എസ്.എന്‍ സ്വാമിയും ഇത് തിരക്കഥാ രൂപത്തിലാക്കിയിട്ടുണ്ട്. വിവിധ ഭാഷകളില്‍ ഇറങ്ങുന്ന സിനിമയുടെ ചിത്രീകരണം ജനുവരി ആദ്യവാരം  ആരംഭിച്ചു. ഇതില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ 25 ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കുമെന്നതും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.