Movie Day
ഡീഗ്ലാമറസ് വേഷത്തില്‍ ലക്ഷ്മി റായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jul 19, 09:39 am
Thursday, 19th July 2012, 3:09 pm

മിക്ക നടിമാരും സിനിമയില്‍ അവസരം കുറയുമ്പോഴാണ് ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ തയ്യാറാകാറ്. അപ്പോഴാണ് ലക്ഷ്മി റായ് ഗ്ലാമറില്‍ നിന്നും കൂടുമാറിയെത്തുന്നത്.[]

അഭിനയിച്ചു തുടങ്ങിയ കാലം മുതല്‍ ഗ്ലാമര്‍വേഷം ചെയ്യുന്നതില്‍ ലക്ഷ്മി ഒരു മടിയും കാണിച്ചിരുന്നില്ല. എന്നിട്ടും വലിയ ഹിറ്റുകളൊന്നും ഉണ്ടാക്കാന്‍ ലക്ഷ്മിക്കായിരുന്നില്ല. അത്‌കൊണ്ടാണോ വേഷപ്പകര്‍ച്ചയുമായി പരീക്ഷണത്തിന് തയ്യാറാവുന്നതെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതിന് നല്ല മറുപടിയും ലക്ഷ്മിയുടെ കയ്യിലുണ്ട്. “ചില സംവിധായകര്‍ക്ക് പുതുമയാണ് ആവശ്യം. ഇതുവരെ ആരും കാണാത്തത്.” ലക്ഷ്മി പറയുന്നു.

സ്ഥിരം ഗ്ലാമര്‍ റോളില്‍ നിന്നും വ്യത്യസ്തമായി ഒരു നല്ല വേഷം ചെയ്തതായും തനിക്ക് തോന്നുന്നുണ്ടെന്നും ലക്ഷ്മി പറയുന്നു. തന്റെ മുന്‍ കഥാപാത്രങ്ങളെപ്പോലെ ഇതും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് നടിയുടെ പ്രതീക്ഷ.

വിക്രമിനെ നായകനാക്കി വിജയ് സംവിധാനം ചെയ്യുന്ന താണ്ഡവത്തിലാണ് മേക്കപ്പിടാത്ത ഗ്ലാമറസല്ലാത്ത ലക്ഷ്മി എത്തുന്നത്.