| Thursday, 2nd February 2017, 1:41 pm

ലക്ഷ്മി നായര്‍ എങ്ങനെ ഡോക്ടറായി ? ബിരുദവും സംശയത്തിന്റെ നിഴലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോ അക്കാദമി വിവാദം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലക്ഷ്മി നായരുടെ വിദ്യാഭ്യാസ യോഗ്യതയും സംശയത്തിന്റെ നിഴലില്‍. ലക്ഷ്മി നായരുടേയും സഹോദരന്റേയും ഡോക്ടറേറ്റ് വ്യാജമാണെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗവര്‍ണ്ണറേയും വിദ്യാഭ്യാസ മന്ത്രിയേയും സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍.

കേരള സര്‍വ്വകലാശാലയില്‍ വി.സിയായിരുന്ന ജെ.വി വിളനിലത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ സമരം കത്തി നിന്ന 1990 കളില്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു ലക്ഷ്മി നായരുടെ പിതാവും ലോ അക്കാദമിയുടെ ഡയറക്ടറുമായ ഡോ.എന്‍.നാരായണന്‍ നായര്‍. സമരം മൂലമുണ്ടായ ഭരണ സ്തംഭനം മുതലെടുത്ത് നാരായണന്‍ നായര്‍ തന്റെ മക്കള്‍ക്ക് അനധികൃതമായി ബിരുദവും ബിരുദാനന്തര ബിരുദവും നേടി കൊടുത്തതായാണ് പരാതി.

ആ കാലത്ത് സര്‍വ്വകലാശാലയുടെ നിയമ വകുപ്പിന്റെ മേധാവി ഇവരുടെ അമ്മാവനായിരുന്ന എന്‍.കെ. ജയകുമാറായിരുന്നു. പിതാവിന്റേയും അമ്മാവന്റേയും മേല്‍നോട്ടത്തില്‍ ലക്ഷ്മി നായര്‍ക്കും സഹോദരനും അനധികൃതമായി മാര്‍ക്ക് നല്‍കുകയായിരുന്നു എന്നാണ് ആരോപണം.


Also Read: ‘ജോലിയില്‍ ആത്മാര്‍ത്ഥ കാണിക്കണം’ ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ മോഹന്‍ലാല്‍ വിനീതിന് നല്‍കിയ ഉപദേശം


നേരത്തെ ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്ക് നല്‍കിയെന്നും വിവാദമുണ്ടായിരുന്നു. ലക്ഷ്മി നായരുടെ മകളുടെ റാങ്കില്‍ മാറ്റം വന്നതിനെ ചൊല്ലിയും വിവാദം നിലനില്‍ക്കുന്നുണ്ട്. ലോ അക്കാദമിയെ കുറിച്ച് പല വാര്‍ത്തകളും പുറത്ത് വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പഴയ സംഭവങ്ങള്‍ അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more