“ഞാന്‍ ഇപ്പോള്‍ സ്വന്തം കാര്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് പിതാവിനൊപ്പം പോകുകയായിരുന്നു. കാനം രാജേന്ദ്രനെ അങ്ങോട്ടുപോയി കണ്ടതാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ല”
പേരൂര്‍ക്കട: സി.പി.ഐ ആസ്ഥാനത്തുനിന്ന് തന്നെ കാണമെന്ന് ആവശ്യപ്പെട്ട് വിളിച്ചതുകൊണ്ടാണ് അങ്ങോട്ട് പോയതെന്ന് ലക്ഷ്മി നായര്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ലക്ഷ്മി നായര്‍ പ്രതികരിച്ചു.
“ഞാന്‍ ഇപ്പോള്‍ സ്വന്തം കാര്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് പിതാവിനൊപ്പം പോകുകയായിരുന്നു. കാനം രാജേന്ദ്രനെ അങ്ങോട്ടുപോയി കണ്ടതാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ല” ലക്ഷ്മി നായര്‍ പറഞ്ഞു.
താന്‍ കാറില്‍ ഇരിക്കുക മാത്രമാണ് ചെയ്തത്. പിതാവ് നാരായണന്‍ നായരാണ് കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചതെന്നും അവര്‍ പറഞ്ഞു.
എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് തന്നോട് വ്യക്തിവിരോധമാണ്. അതുകൊണ്ടാണ് അവര്‍ പ്രശ്‌നമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
താന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിലൊന്നും ഒരു കഴമ്പുമില്ല. സ്വന്തം നാട്ടില്‍ നിന്നു തന്നെ പോരാടുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.
സി.പി.ഐ ആസ്ഥാനത്തെത്തി കാനം രാജേന്ദ്രനെ കണ്ട് സഹായം തേടിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.