തിരുവനന്തപുരം: ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള പ്രമേയം യോഗത്തില്‍ വോട്ടെടുപ്പിലൂടെ പാസാക്കിയിട്ടുണ്ട്. അക്കാദമിയിലെ ഇന്റേണല്‍ അസസ്‌മെന്റ്, പരീക്ഷ നടത്തിപ്പ് എന്നിവയില്‍ അഞ്ച് വര്‍ഷത്തേക്ക് ഇടപെടുന്നതിനാണ് സിന്‍ഡിക്കേറ്റ് യോഗം വിലക്കേര്‍പ്പെടുത്തിയത്.
ലേഡീസ് ഹോസ്റ്റലില്‍ സ്ഥാപിച്ച ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സിന്‍ഡിക്കേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ഭാവി മരുമകളായ അനുരാധ പി. നായര്‍ക്ക് ചട്ടവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കിയെന്ന കണ്ടെത്തലില്‍ പരീക്ഷാ വിഭാഗം പരിശോധിച്ച് നടപടിയെടുക്കാനും സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം ലോ അക്കാദമി വിഷയത്തില്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം സര്‍ക്കാറിന് വിട്ടു. സിന്‍ഡിക്കേറ്റില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് തീരുമാനം സര്‍ക്കാറിന് വിടാന്‍ തീരുമാനിച്ചത്.
വോട്ടെടുപ്പില്‍ എട്ട് സി.പി.ഐ.എം അംഗങ്ങളും ഒരു ഡി.പി.ഐയുമടക്കം 9 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 6 അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇതില്‍ 5 പേര്‍ കോണ്‍ഗ്രസുകാരും ഒരാള്‍ സി.പി.ഐ അംഗവുമാണ്.
അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളാണ് വിട്ടു നിന്നത്. ലക്ഷ്മി നായരെ പുറത്താക്കുന്നതിനുള്ള ശുപാര്‍ശ ഇല്ലാത്തതാണ് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തത്.