| Thursday, 25th May 2017, 3:07 pm

'എല്ലാം കോംപ്രമൈസാക്കി'; ജാതി വിളിച്ച് അധിക്ഷേപിച്ചെന്ന ലക്ഷ്മി നായര്‍ക്കെതിരായ പരാതി എ.ഐ.എസ്.എഫ് നേതാവ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോ അക്കാദമിയുടെ മുന്‍ പ്രിന്‍സിപ്പലും പാചക പരിപാടി അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരായ പരാതി എ.ഐ.എസ്.എഫ് നേതാവ് പിന്‍വലിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന പരാതിയാണ് പിന്‍വലിച്ചത്. ഇതോടെ കേസ് ഹൈക്കോടതി തീര്‍പ്പാക്കി.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് പൊലീസില്‍ നല്‍കിയ പരാതി വിദ്യാര്‍ത്ഥികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.


Also Read: ‘ഇടത് സര്‍ക്കാര്‍ നാണം കെട്ട സര്‍ക്കാര്‍’; ഏക പ്രതീക്ഷ ധനമന്ത്രി തോമസ് ഐസക് മാത്രമെന്നും സര്‍ക്കാറിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ പി.സി ജോര്‍ജ്ജ്


പ്രഥമദൃഷ്ട്യാ കേസുണ്ടെന്നാണ് നേരത്തെ പൊലീസ് കോടതിയെ അറിയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയയാകാന്‍ താന്‍ തയ്യാറാണെന്നും ആരെയും താന്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നും ലക്ഷ്മിനായര്‍ നേരത്തെ പറഞ്ഞിരുന്നു.

ലോ അക്കാദമിയിലെ സമരകാലത്താണ് ദളിത് വിദ്യാര്‍ത്ഥിയായ എ.ഐ.എസ്.എഫ് നേതാവിന്റെ പരാതി ഉയര്‍ന്നു വന്നത്. 1989-ലെ പട്ടിക ജാതി-പട്ടിക വര്‍ഗ നിയമ പ്രകാരമാണ് പൊലീസ് ലക്ഷ്മിയ്‌ക്കെതിരെ കേസെടുത്തിരുന്നത്. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് പേരൂര്‍ക്കട പൊലീസില്‍ ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. ഇരുവരും എഐഎസ് പ്രവര്‍ത്തകരും ഇതിലെ വിവേക് എ.ഐ.എസ്.എഫ് നേതാവുമാണ്.

We use cookies to give you the best possible experience. Learn more