| Monday, 2nd July 2018, 5:04 pm

പ്രഭുദേവയെ വെല്ലുന്ന ചുവടുകളുമായി പതിനൊന്നുകാരി; ലക്ഷ്മിയിലെ മൊറാക്കാ ഗാനം യൂട്യൂബ് ഹിറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ മാസം തിയറ്ററുകളിലെത്തുന്ന പുതിയ പ്രഭുദേവ ചിത്രത്തിലെ പാട്ടും ദിത്യ എന്ന പതിനൊന്നുകാരിയുടെ ചുവടുകളും സിനിമ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാവുന്നു.

പ്രഭുദേവയെ വരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ചടുലമായ നൃത്തച്ചുവടുകളുമായെത്തുന്ന റിയാലിറ്റി ഷോ താരം ദിത്യ ഭാണ്ഡെയുടേതെന്നാണ് ആരാധകരുടെ കമന്റുകള്‍.

മൊറാക്ക എന്ന ഗാനത്തില്‍ ഡപ്പാംകുത്ത് മുതല്‍ ഹിപ്പ് ഹോപ്പ് വരെ പയറ്റുന്നുണ്ട് ദിത്യ അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രം.

ഇന്ത്യന്‍ ടെലിവിഷനിലെ പ്രധാന ഡാന്‍സ് റിയാലിറ്റി ഷോകളിലൊന്നായ സൂപ്പര്‍ ഡാന്‍സര്‍ വിജയിയാണ് മധ്യപ്രദേശുകാരിയായ ദിത്യ. റിയാലിറ്റി ഷോകളിലൂടെയും മറ്റ് നൃത്തപരിപാടികളിലൂടെയും വളരെ ചുരുങ്ങിയ സമയംകൊണ്ടു തന്നെ നിരവധി ആരാധകരെ സമ്പാദിച്ചയാളാണ് ദിത്യ.


Read Also : ബാഹുബലിയെയും കടത്തിവെട്ടി “സഞ്ജു”വിന്റെ റെക്കോര്‍ഡ് കളക്ഷന്‍       


ഹിപ്പ് ഹോപ്പാണ് ദിത്യയുടെ പ്രധാന ഡാന്‍സ് സ്‌റ്റൈലെങ്കിലും മറ്റു രീതികളും ദിത്യ അവതരിപ്പിക്കാറുണ്ട്. അവതരിപ്പിക്കുന്ന ഏതിനം നൃത്തരൂപത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന ദിത്യയുടെ രീതിക്ക് സിനിമാ താരങ്ങള്‍ക്കിടയില്‍ പോലും ആരാധകരുണ്ട്.

ദിത്യയുടെ ആദ്യ സിനിമയായ ലക്ഷ്മിയില്‍ ഡാന്‍സിനെ ജീവനു തുല്യം സ്നേഹിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രമായിട്ടാണ് ദിത്യ എത്തുന്നത്. പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന മാതാപിതാക്കളോടൊപ്പം കഴിയുന്ന ലക്ഷ്മിയുടെ ജീവിതത്തിലേക്ക് ഡാന്‍സ് മാസ്റ്ററായ പ്രഭുദേവയുടെ കഥാപാത്രം എത്തുന്നു. തുടര്‍ന്നുണ്ടാകുന്ന മത്സരങ്ങളുമാണ് കഥയ്ക്ക് ആധാരം.

സാം സി.എസ് സംഗീതം നല്‍കിയ മൊറാക്ക എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവും പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണികൃഷ്ണന്റെ മകളുമായ ഉത്തര ഉണ്ണികൃഷ്ണനാണ്.

കുട്ടികള്‍ക്കു പ്രധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അക്ഷത് സിംഗ്, ജീത്ത് ദാസ് തുടങ്ങിയ റിയലാറ്റി ഷോ താരങ്ങളുമുണ്ട്.

ഐശ്വര്യ രാജേഷ്, കോവൈ സരള, സല്‍മാന്‍ യൂസഫ് ഖാന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വിജയ് ആണ് ലക്ഷ്മി സംവിധാനം ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more