| Sunday, 27th September 2020, 11:57 pm

'ഒരു ഷോയ്ക്കുവേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടേണ്ട ആവശ്യം ഇല്ല'; തമിഴ് ബിഗ് ബോസിലേക്കില്ലെന്ന് ലക്ഷ്മി മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ബിഗ് ബോസ് തമിഴ് നാലാം സീസണിലേക്ക് താന്‍ ഇല്ലെന്ന് അറിയിച്ച് തമിഴ് നടി ലക്ഷ്മി മേനോന്‍. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ്‌ബോസ് ഉടന്‍ ആരംഭിക്കുമെന്ന അറിയിപ്പുകള്‍ വന്ന സാഹചര്യത്തിലാണ് ലക്ഷ്മി മേനോന്‍ തന്റെ നിലപാട് അറിയിച്ച് രംഗത്തുവന്നത്.

ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും ലക്ഷ്മി മേനോന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

തമിഴ് ബിഗ്‌ബോസിന്റെ നാലാം സീസണില്‍ ഫൈനലിലേക്ക് ലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു. എന്നാല്‍ നടിയുടെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്നാണ് ചിലര്‍ ചോദിച്ചത്.

താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി നടി പറഞ്ഞു. തമിഴിലെ പ്രമുഖരായ പല താരങ്ങളും ബിഗ് ബോസിന്റെ പുതിയ സീസണില്‍ ഉണ്ടാവുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ആ പറഞ്ഞ താരങ്ങളൊക്കെ അവസരം വേണ്ടെന്ന് വെച്ചുവെന്നാണ് വിലയിരുത്തല്‍. ഏറ്റവുമൊടുവില്‍ നടി വസുന്ധര ദാസിന്റെ പേരാണ് വന്നിരുന്നത്. മലയാളികള്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കും ഒരുപോലെ വസുന്ധര ദാസ് ബിഗ് ബോസില്‍ വരുമെന്ന് പറഞ്ഞെങ്കിലും സാധ്യത ഇല്ലെന്നാണ് പുതിയ വിവരം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: lakshmi menon denies participating in bigg boss tamil season 4 dont want to wash plates of others

We use cookies to give you the best possible experience. Learn more