മലയാളത്തില്‍ അത്യവശ്യം ചിത്രങ്ങളുമായി നടക്കുന്ന കാലത്തും ലക്ഷ്മി റോയിയുടെ കണ്ണ് ബോളിവുഡിലായിരുന്നു. ലക്ഷ്മി റോയിയെ ആദ്യം മലയാളികള്‍ കണ്ടപ്പോള്‍ ബോളിവുഡില്‍ നിന്നും ഇറങ്ങി വന്ന സുന്ദരിയാണോയെന്നും സംശയിച്ചിരുന്നു.
ഇപ്പോഴിതാ ലക്ഷ്മി റോയ് തന്നെ പറയുന്നു, തന്റെ ബോളിവുഡ് അരങ്ങേറ്റം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന്. ബോളിവുഡിലെ സുന്ദരിമാര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ലക്ഷ്മി ഇപ്പോള്‍.[]
എളുപ്പത്തില്‍ തടി വെക്കുന്ന ശരീരം മെലിയിച്ച് കൂടുതല്‍ സുന്ദരിയാകാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷ്മി. തടി കുറക്കുന്നതിനായി മാംസാഹാരം പാടെ ഉപേക്ഷിച്ചു. രണ്ട് മാസമായി പച്ചക്കറി സൂപ്പം സാലഡും മാത്രമാണത്രേ ലക്ഷ്മിയുടെ ഭക്ഷണം. കൂടാതെ മൂന്ന് മണിക്കൂര്‍ ജിമ്മിലും ചിലവഴിക്കുന്നു.
ഇത്രയും കഷ്ടപ്പെട്ട് ബോളിവുഡിലേക്ക് അഡ്മിഷന്‍ കിട്ടുമോയെന്ന് ചോദിച്ചാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ലക്ഷ്മി. ബോളിവുഡ് തന്റെ തലേവര മാറ്റുമെന്നാണ് ലക്ഷ്മി പറയുന്നത്.
ബോളിവുഡിലെ പല നിര്‍മ്മാതാക്കളുമായും സംവിധായകരുമായും ചര്‍ച്ചകള്‍ നടത്തിയെന്നും അടുത്ത വര്‍ഷം ആദ്യ ഹിന്ദിച്ചിത്രത്തിന്റെ കരാറില്‍ ഒപ്പുവെയ്ക്കുമെന്നും പറയുന്നു.