സുധീഷ് ജോണിന്റെ തിരക്കഥയില്‍ സോനു ശിശുപാല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വാമനപുരം ബസ് റൂട്ട്. 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയും മോഹന്‍ലാലുമായിരുന്നു നായികാനായകന്മാരായത്. ഈ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഈ സിനിമയില്‍ രാജാവിന്‍ പാര്‍വൈ എന്ന് പറഞ്ഞ് ഒരു പാട്ടുണ്ട്. ഞാന്‍ ക്ലാസിക് ഡാന്‍സില്‍ വളരെ ഏസ്‌തെറ്റിക്‌സ് ഉള്ള ആളാണ്. അതുകൊണ്ട് തന്നെ എന്റെ മനസില്‍ കുറേ റെസ്ട്രിക്ഷന്‍സ് ഉണ്ടായിരുന്നു. ഇങ്ങനേ ഞാന്‍ ചെയ്യുള്ളൂ, ഇത് എനിക്ക് ഇഷ്ടമില്ല, ഈ മൂവ്‌മെന്റ് ചെയ്യില്ല എന്നൊക്കെയുള്ള കുറേ കാര്യങ്ങള്‍ എന്റെ മനസിലുണ്ട്. പക്ഷെ ഈ കാര്യം എനിക്ക് മാസ്റ്ററിനോട് പറയാന്‍ പേടിയായിരുന്നു.
ആ പാട്ട് സീനില്‍ ഹീറോ എന്റെയടുത്ത് വന്നിട്ടുള്ള ഒരു സീക്വന്‍സ് ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. അത് ചെയ്യാന്‍ എനിക്ക് വളരെ ഷൈയായിരുന്നു. ഞാന്‍ അതില്‍ അണ്‍കംഫേര്‍ട്ടബിളായിരുന്നു. എന്നാല്‍ മാസ്റ്ററിനോട് പറയാന്‍ മടിയുമാണ്. ഈ കുട്ടി എന്താണ് ഇങ്ങനെയെന്ന് മാസ്റ്റര്‍ കരുതിയാലോ എന്നായിരുന്നു എന്റെ പേടി.
ആ ഷോട്ട് എടുക്കാന്‍ നേരം ലാലേട്ടന്‍ വന്നു. ലാലേട്ടന്‍ കുറച്ച് മാറി നില്‍ക്കുകയാണ്. എനിക്ക് അദ്ദേഹം ഒരു ബഡിയെ പോലെ ആയത് കൊണ്ട് ഞാന്‍ ലാലേട്ടനെ നോക്കി ഇത് വേണ്ടെന്ന രീതിയില്‍ പറഞ്ഞു. അദ്ദേഹം ഉടനെ മാസ്റ്ററിന്റെ അടുത്ത് പോയി. മാസ്റ്റര്‍ നമുക്ക് ഒരു കാര്യം ചെയ്യാമെന്ന് പറഞ്ഞ് അതിന് പകരം മറ്റൊരു മൂവ്‌മെന്റ് പറഞ്ഞുകൊടുത്തു. മദ്രാസില്‍ വെച്ചായിരുന്നു ആ പാട്ടിന്റെ ഷൂട്ടിങ്ങ് നടന്നത്,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
Content Highlight: Lakshmi Gopalaswami Talks About Rajavin Paarvai Song