ലാലേട്ടനൊപ്പമുള്ള എന്റെ ഏറ്റവും ഇഷ്ട ചിത്രം; അദ്ദേഹമാണ് അന്നെന്നെ സജസ്റ്റ് ചെയ്തതും: ലക്ഷ്മി ഗോപാലസ്വാമി
Entertainment
ലാലേട്ടനൊപ്പമുള്ള എന്റെ ഏറ്റവും ഇഷ്ട ചിത്രം; അദ്ദേഹമാണ് അന്നെന്നെ സജസ്റ്റ് ചെയ്തതും: ലക്ഷ്മി ഗോപാലസ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd July 2024, 10:14 pm

പി.ടി. കുഞ്ഞു മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പരദേശി. വലിയകത്ത് മൂസ എന്ന കഥാപാത്രമായി സിനിമയില്‍ എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. അദ്ദേഹത്തിന് പുറമെ ശ്വേത മേനോന്‍, ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ, ജഗതി ശ്രീകുമാര്‍, സിദ്ദിഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പരദേശിയില്‍ ഖദീജ എന്ന കഥാപാത്രമായിട്ടായിരുന്നു ലക്ഷ്മി ഗോപാലസ്വാമി എത്തിയത്. മോഹന്‍ലാലിന്റെ കൂടെ ധാരാളം സിനിമകളുടെ ഭാഗമാകാന്‍ സാധിച്ച താരം കൂടെയാണ് ലക്ഷ്മി. തനിക്ക് അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും ഇഷ്ടം പരദേശിയാണെന്ന് പറയുകയാണ് ലക്ഷ്മി ഗോപാലസ്വാമി. മോഹന്‍ലാല്‍ വഴിയാണ് താന്‍ ആ സിനിമയില്‍ എത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘വാമനപുരം ബസ് റൂട്ട് അല്ലാതെ അദ്ദേഹത്തിന്റെ കൂടെ വേറെയും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എനിക്ക് അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും ഇഷ്ടം പരദേശിയാണ്. ലാലേട്ടന്‍ വഴിയാണ് ഞാന്‍ ആ സിനിമയില്‍ എത്തിയത്. പിന്നെയൊരു കാര്യമുണ്ട്, അദ്ദേഹം ഒരു കഥാപാത്രത്തിലേക്ക് ഇയാളെ എടുക്കണമെന്ന് പറയില്ല.

പകരം സിനിമയിലേക്ക് ഒരു കഥാപാത്രത്തെ അവര്‍ അന്വേഷിക്കുന്നുണ്ടെങ്കില്‍ ലാലേട്ടന്‍ സജഷന്‍ പറയും. ഈ ആള്‍ വന്നാല്‍ ചിലപ്പോള്‍ നന്നായിരിക്കും എന്നാണ് പറയുക. അന്ന് പി.ടി. കുഞ്ഞു മുഹമ്മദ് സാര്‍ പരദേശിയുടെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതത്തോടെ ആണ് കേട്ടത്. ഖദീജയായി ലക്ഷ്മി വന്നാല്‍ ചിലപ്പോള്‍ നന്നാകുമെന്ന് ലാലേട്ടന്‍ അദ്ദേഹത്തോട് പറയുകയായിരുന്നു. അതൊരു നല്ല സിനിമയായിരുന്നു,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.


Content Highlight: Lakshmi Gopalaswami Talks About Paradesi Movie