ഞാന്‍ അന്ന് ലാലേട്ടന്റെ കുറേ മുഖങ്ങള്‍ കണ്ടു; ആ സിനിമയിലൂടെ അദ്ദേഹത്തെ അടുത്തറിഞ്ഞു: ലക്ഷ്മി ഗോപാലസ്വാമി
Entertainment
ഞാന്‍ അന്ന് ലാലേട്ടന്റെ കുറേ മുഖങ്ങള്‍ കണ്ടു; ആ സിനിമയിലൂടെ അദ്ദേഹത്തെ അടുത്തറിഞ്ഞു: ലക്ഷ്മി ഗോപാലസ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd July 2024, 7:18 pm

സുധീഷ് ജോണിന്റെ തിരക്കഥയില്‍ സോനു ശിശുപാല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വാമനപുരം ബസ് റൂട്ട്. 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയും മോഹന്‍ലാലുമായിരുന്നു നായികാനായകന്മാരായത്. ഈ സിനിമ തനിക്ക് ഒരുപാട് ഓര്‍മകള്‍ നല്‍കിയിട്ടുണ്ടെന്ന് പറയുകയാണ് ലക്ഷ്മി ഗോപാലസ്വാമി. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

താന്‍ മോഹന്‍ലാലിനെ ആദ്യമായി അടുത്തറിയുന്നത് ഈ സിനിമയുടെ സമയത്തായിരുന്നുവെന്നും അന്ന് അദ്ദേഹം എങ്ങനെയാണ് ആളുകളോട് പെരുമാറുന്നതെന്ന് മനസിലായെന്നും ലക്ഷ്മി പറയുന്നു. മോഹന്‍ലാലിന്റെ കുറേ മുഖങ്ങള്‍ താന്‍ കണ്ടിരുന്നുവെന്നും ലക്ഷ്മി ഗോപാലസ്വാമി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘വാമനാപുരം ബസ് റൂട്ട് എന്ന സിനിമ എനിക്ക് ഒരുപാട് ഓര്‍മകള്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ ലാലേട്ടനെ ആദ്യമായി അടുത്ത് അറിയുന്നത് ഈ സിനിമയുടെ സമയത്തായിരുന്നു. അദ്ദേഹം എങ്ങനെയാണ് ആളുകളോട് പെരുമാറുന്നതെന്ന് എനിക്ക് മനസിലായി. വളരെ റെസ്‌പെക്‌റ്റോടെയാണ് ലാലേട്ടന്‍ പെരുമാറുക. എല്ലാവരോടും അദ്ദേഹം ഗുഡ് ബൈ പറയും.

ഒരു ദിവസം സെറ്റില്‍ നിന്ന് പോകുമ്പോള്‍ ഏതോയൊരു അമ്മൂമ്മയെ കണ്ട് അവരോട് ഞാന്‍ പോകട്ടെയെന്ന് പറഞ്ഞു. ഇതെല്ലാം ഞാന്‍ ആ സമയത്ത് കണ്ടു. അദ്ദേഹത്തിന്റെ കുറേ മുഖങ്ങള്‍ ഞാന്‍ കണ്ടിരുന്നു. പിന്നെ ലാലേട്ടന് കുറേ വ്യത്യസ്തരായ കൂട്ടുകാരുണ്ട്. ഈ സിനിമയുടെ അവസാനമായപ്പോഴേക്കും അദ്ദേഹം എന്റെ നല്ല ഒരു ബഡിയെ പോലെയായിരുന്നു. ലാലേട്ടന്‍ വളരെ ഫ്രണ്ട്‌ലിയാണ്, ക്യൂട്ടാണ്,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.


Content Highlight: Lakshmi Gopalaswami Talks About Mohanlal