മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി സിനിമ ലോകത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നടിയെ തേടിയെത്തിയിരുന്നു.
അവിവാഹിതയായി തുടരുന്ന ലക്ഷ്മി ഗോപാലസ്വാമി തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന പോസ്റ്റുകളെ കുറിച്ച് സംസാരിക്കുന്നു. താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വര്‍ഷത്തില്‍ ഒന്നുരണ്ടു തവണയെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ടെന്നും മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചതായുള്ള തലക്കെട്ടിന് ഈയടുത്ത് വലിയ പ്രചാരം ലഭിച്ചിരുന്നുവെന്നും ലക്ഷ്മി പറയുന്നു.
തന്റെ വിവാഹകാര്യത്തില്‍ തന്നെക്കാളും തന്റെ കുടുംബത്തിലുള്ളവരെക്കാളും ഉത്കണ്ഠയുള്ള ഒരുവിഭാഗം പുറത്തുണ്ടെന്നും അവരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നതെന്നും നടി പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് ചിലരെല്ലാം പറയുമെന്നും എന്നാല്‍ അതിന് പുറകെ പോകാന്‍ താത്പര്യമില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
നിലവിലെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നും ഇങ്ങനെത്തന്നെ തുടരാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി ഗോപാലസ്വാമി.
‘ഞാന്‍ സന്തുഷ്ടയാണ്. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വര്‍ഷത്തില്‍ ഒന്നുരണ്ടു തവണയെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചതായുള്ള തലക്കെട്ടിന് ഈയടുത്ത് വലിയ പ്രചാരം ലഭിച്ചിരുന്നു.
എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരെക്കാളും ഉത്കണ്ഠയുള്ള ഒരുവിഭാഗം പുറത്തുണ്ട്. അവരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഞാനതൊന്നും ശ്രദ്ധിക്കാറില്ല, എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലെ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിയുക.
തെറ്റായ വാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കണമെന്ന് ചിലരെല്ലാം ഉപദേശിക്കും. പക്ഷേ, അത്തരം കാര്യങ്ങള്‍ക്ക് പുറകേ പോകാന്‍ തല്‍ക്കാലം സമയമില്ല.
നിലവിലെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്, ഇങ്ങനെ തന്നെ തുടരാനാണ് തീരുമാനം. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ബഹുഭൂരിപക്ഷത്തിനും ദിശാബോധമില്ല എന്ന് തോന്നിയിട്ടുണ്ട്,’ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
Content Highlight: Lakshmi Gopalaswami talks about her marriage rumors