മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി സിനിമ ലോകത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നടിയെ തേടിയെത്തിയിരുന്നു.
ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പം സല്യൂട്ട് എന്ന ചിത്രത്തിലും കാളിദാസ് ജയറാമിനൊപ്പം രജനി എന്ന ചിത്രത്തിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും കാളിദാസ് ജയറാമിനെ കുറിച്ചും സംസാരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
ദുല്‍ഖറിനൊപ്പം സല്യൂട്ട് എന്ന സിനിമയിലാണ് അഭിനയിച്ചതെന്നും വളരെ കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുല്‍ഖര്‍ സല്‍മാനെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. നല്ലരീതിയിലാണ് ദുല്‍ഖര്‍ ഓരോ കാര്യങ്ങളും മാനേജ് ചെയ്യുന്നതെന്നും അദ്ദേഹം എല്ലാവരോടും ഒരേ പോലെ നന്നായി പെരുമാറുമെന്നും ലക്ഷ്മി പറഞ്ഞു.
കാളിദാസിനൊപ്പം രജനി എന്ന ചിത്രമായിരുന്നു ചെയ്തതെന്നും ഇരുവര്‍ക്കും തമ്മില്‍ കോമ്പിനേഷന്‍ സീനൊന്നും ഉണ്ടായിരുന്നില്ലെന്നും നടി പറയുന്നു. തന്റെ കുഞ്ഞു മകനായി അഭിനയിച്ച കുട്ടി വലിയ നടനായി മുന്നില്‍ നില്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നുവെന്നും ലക്ഷ്മി ഗോപാലസ്വാമി കൂട്ടിച്ചേര്‍ത്തു.
‘ദുല്‍ഖറിനൊപ്പം ‘സല്യൂട്ട്’ എന്ന സിനിമയിലാണ് അഭിനയിച്ചത്. എത്ര കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുല്‍ഖര്‍. അവരുടെ തന്നെ പ്രൊഡക്ഷനും ആയിരുന്നു. എത്ര രസമായിട്ടാണ് ആ കുട്ടി കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത്. എല്ലാവരോടും ഒരേ പോലെ നന്നായി പെരുമാറുന്നു.
എന്നെ സംബന്ധിച്ച് ആ സിനിമക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ‘ഇവിടം സ്വര്‍ഗമാണ്’ എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരമാണ് ‘സല്യൂട്ട്’.
കാളിദാസിനൊപ്പം ചെയ്തത് ‘രജനി’ എന്ന ചിത്രമായിരുന്നു. ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനൊന്നും ഉണ്ടായിരുന്നില്ല. കാരവാനിലാണ് കാളിദാസിനെ കാണുന്നത്. എന്റെ കുഞ്ഞു മോനായി വന്ന കുട്ടി. ഇത്രയും വലിയ നടനായി മുന്നില്‍ നില്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു,’ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
Content highlight: Lakshmi Gopalaswami talks about Dulquer Salman and Kalidas Jayaram