ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും വി.വി.എസ് ലക്ഷ്മണും തമ്മിലുള്ള സ്വരച്ചേര്‍ച്ച യില്ലായ്മ പരസ്യമായ ഒരു രഹസ്യമാണ്. എന്നാല്‍ ഇത് എത്രത്തോളം ശരിയായിരുന്നെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് ബലപ്പെടുത്തുന്ന കാര്യം ഇന്നലെ നടന്നു.[]
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞതിന് ശേഷം സ്വന്തം വസതിയില്‍ സഹതാരങ്ങള്‍ക്കായി ലക്ഷ്മണ്‍ ഒരുക്കിയ വിരുന്നില്‍ ടീമിലെ എല്ലാവരേയും ക്ഷണിച്ചു. എന്നാല്‍ ധോണിയെ ലക്ഷ്മണ്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചില്ല.
സച്ചിന്‍, സേവാഗ്, ഗംഭീര്‍, സഹീര്‍ ഖാന്‍ തുടങ്ങിയവരെയെല്ലാം നഗരപ്രാന്തത്തിലുള്ള മണികോണ്ടയിലെ വീട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ ടീം ക്യാപ്റ്റനായിരുന്ന ധോണിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
ഇന്നലെ പത്രസമ്മേളനത്തില്‍ ധോണി തന്നെയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. വിരുന്നില്‍ പങ്കെടുക്കാന്‍ പോകാതിരുന്നതെന്തെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് തന്നെ ക്ഷണിച്ചിട്ടില്ലെന്നും വിരുന്നിന്റെ കാര്യം അറിയില്ലെന്നുമായിരുന്നു ധോണിയുടെ മറുപടി.
എന്നാല്‍ വിരമിക്കല്‍ തീരുമാനം തന്നെ അറിയിക്കാതിരുന്ന ലക്ഷ്മണിന്റെ നടപടി വിവാദമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധോണി തുറന്നടിച്ചു. ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് വിരമിക്കല്‍ പ്രഖ്യാപനം തന്നെ അറിയിക്കാനുള്ള കടമയും ഉത്തരവാദിത്തവും ലക്ഷമണിനുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ലെന്നും ധോണി പറഞ്ഞു.