| Wednesday, 12th May 2021, 8:56 am

ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കി ദ്വീപ് ഭരണകൂടം. പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന അഞ്ച് വകുപ്പുകളാണ് എടുത്തു കളഞ്ഞത്.

ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ അധികാരങ്ങളാണ് വെട്ടി കുറച്ചത്. ജില്ലാ പഞ്ചായത്തിനെ അറിയിക്കാതെയാണ് നടപടി.

ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ലക്ഷദ്വീപില്‍ 10 വില്ലേജ് ദ്വീപ് പഞ്ചായത്തുകളുണ്ട്.

ഇവയുടെ പ്രതിനിധികളാണ് പഞ്ചായത്ത് കൗണ്‍സിലിനെ തെരഞ്ഞെടുക്കുന്നത്. ഈ കൗണ്‍സിലിന് വലിയ അധികാരങ്ങളുണ്ട്. ഇതാണ് വെട്ടിച്ചുരുക്കിയത്.

ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുല്‍ കെ. പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ എന്ന അധിക ചുമതല കൂടി 2020 ഡിസംബര്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു.

ഇതോടെയാണ് ദ്വീപില്‍ ഏകാധിപത്യ തീരുമാനങ്ങള്‍ പ്രഫുല്‍ കൈക്കൊള്ളാന്‍ തുടങ്ങിയത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മയുടെ മരണത്തോടെയാണ് പ്രഫുലിന് ചുമതല നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയും മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്നു പ്രഫുല്‍ പട്ടേല്‍. ചാര്‍ജെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അനേകം വിവാദങ്ങളില്‍ പ്രഫുല്‍ പട്ടേലിന്റെ പേര് ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Lakshadweep reduce district panchayath Power

We use cookies to give you the best possible experience. Learn more