കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹനടപടികള്‍ തുടരുന്നു. 151 താല്‍ക്കാലിക ജീവനക്കാരെ ദ്വീപില്‍ പിരിച്ചുവിട്ടു.
കായിക-ടൂറിസം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറഞ്ഞാണ് പിരിച്ചുവിടല്‍.
അതേസമയം ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എം.പിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിര്‍ദേശവുമായി ലക്ഷദ്വീപ് ഭരണകൂടം രംഗത്തെത്തി. എം.പിമാരുടെ സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്.
എം.പിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്‌പോണ്‍സര്‍ ഹാജരാക്കണം. അത് മജിസ്‌ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നുമാണ് നിബന്ധനയില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശം.