| Saturday, 3rd July 2021, 8:46 pm

ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എം.പിമാരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം; വിചിത്ര വാദവുമായി ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എം.പിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിര്‍ദേശവുമായി ലക്ഷദ്വീപ് ഭരണകൂടം. എം.പിമാരുടെ സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്.

എം.പിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്പോണ്‍സര്‍ ഹാജരാക്കണം. അത് മജിസ്ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നുമാണ് നിബന്ധനയില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശം.

കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ അപേക്ഷയാണ് കളക്ടര്‍ നിരസിച്ചത്. ഹൈബി ഈഡനും ടി.എന്‍. പ്രതാപനുമായിരുന്നു അപേക്ഷ നല്‍കിയത്.

എം.പിമാരുടെ സന്ദര്‍ശനം ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നും സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ലക്ഷദ്വീപ് കളക്ടര്‍ ആരോപിച്ചു.

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി ഇടത് എം.പിമാരും നേരത്തെ കത്ത് നല്‍കിയിരുന്നു.

ദ്വീപിലെ ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരെ നേരിട്ട് കാണാനും കാര്യങ്ങള്‍ മനസിലാക്കാനുമാണ് സന്ദര്‍ശനാനുമതി തേടിയിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lakshadweep administration against MPs visit to Lakshadweep

We use cookies to give you the best possible experience. Learn more