ഐ.പി.എല്‍ എം.എസ്. ധോണി അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എല്ലായിപ്പോഴും മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങുന്ന ധോണി പതിവ് തെറ്റിക്കാതെ അതേ പൊസിഷനില്‍ ഇറങ്ങിയാണ് എതിരാളികളെ അനായാസം സിക്‌സര്‍ പറത്തുന്നത്. ഫിനിഷിങ് പോയിന്റില്‍ ധോണി നിര്‍ണായകമായ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പുതിയ സീസണില്‍ 250ന് മുകളിലാണ് അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സ്ട്രൈക്ക് റേറ്റ്. കളിക്കളത്തില്‍ ധോണിയുടെ സാന്നിധ്യം ആരാധകര്‍ക്കും വമ്പന്‍ ആവേശമാണ്.
പുതിയ സീസണിന് മുന്നോടിയായി ധോണി കൂടുതല്‍ സമയം പരിശീലന സെഷനുകള്‍ക്കായി മാറ്റിവെച്ചിരുന്നു. തന്റെ പവര്‍ ഹിറ്റിങ്ങിനായി മണിക്കൂറുകളോളം ധോണി നെറ്റ്‌സ് ചെയ്ത്.
ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ അഞ്ച് തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കും ചെന്നൈക്ക് വേണ്ടി കളിച്ച മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജി ഇപ്പോള്‍ ധോണിയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുയാണ്. അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീമിന്റെ പരിശീലക സംഘവുമായും ബാലാജി സെഷനുകളില്‍ ഏര്‍പ്പെട്ടിരുന്നു.
‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള തയ്യാറെടുപ്പിനായി നെറ്റ് സെഷനുകളിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം ബാറ്റില്‍ തൊടാറില്ല. ധോണി മറ്റൊരു ക്രിക്കറ്റ് ടൂര്‍ണമെന്റിലും കളിക്കുന്നില്ല. എന്നാല്‍ ഐ.പി.എല്ലിനു മുമ്പ് ശരിയായ ആവേശത്തില്‍ എത്തുമെന്ന് ഉറപ്പ് വരുത്തും,’ ബാലാജി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
‘അവന്റെ നെറ്റ് സെഷനുകള്‍ ദൈര്‍ഘ്യമേറിയതാണ്, പ്രധാന ഊന്നല്‍ പവര്‍-ഹിറ്റിങ്ങിലാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ധോണി വളരെ ശക്തനാണ്. അവന്‍ ലോകത്തിലെ ഏറ്റവും ശക്തനായ ഹിറ്ററാണ്, മറ്റൊരു ബാറ്റര്‍ അവന്റ അടുത്തെത്തില്ലെന്ന് ഞാന്‍ കരുതുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ എട്ട് മത്സരങ്ങളില്‍ നാല് വിജയവുമായി അഞ്ചാം സ്ഥാനത്താണ്. എട്ട് പോയിന്റുകളാണ് ചെന്നൈ സ്വന്തമാക്കിയത്.
Content Highlight: Lakmipathy Baliaji Praises M.S. Dhoni