| Wednesday, 4th January 2017, 10:26 am

ഐ.പി.എല്‍; ബാലാജി കൊല്‍ക്കത്തയുടെ ബൗളിംഗ് കോച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്


2011 മുതല്‍ 2013 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന ബാലാജി 2008-2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും 2014ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയും ഐ.പി.എല്ലില്‍ കളിച്ചിട്ടുണ്ട്.


ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജിയെ കൊല്‍ത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിംഗ് കോച്ചായി നിയമിച്ചു. ഐ.പി.എല്ലിന്റെ വരുന്ന പതിപ്പു മുതല്‍ ബാലാജിക്ക് കീഴിലാകും കൊല്‍ക്കത്ത ബൗളിംഗ് തന്ത്രങ്ങള്‍ മെനയുക. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസാണ് നിലവില്‍ ടീമിന്റെ ഹെഡ് കോച്ച്.


Dont miss ബി.സി.സി.ഐയെ നയിക്കാന്‍ അനുയോജ്യന്‍ ഗാംഗുലി: സുനില്‍ ഗവാസ്‌കര്‍


2011 മുതല്‍ 2013 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന ബാലാജി 2008-2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും 2014ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയും ഐ.പി.എല്ലില്‍ കളിച്ചിട്ടുണ്ട്.

“കൊല്‍ക്കത്തയോടൊപ്പം മൂന്ന് മനോഹര സീസണുകളില്‍ ഞാനുണ്ടായിരുന്നു ഇപ്പോള്‍ ബൗളിംഗ് കോച്ചായി വീണ്ടും ഒന്നിക്കാന്‍ കഴിയുന്നു എന്നത് വലിയൊരു കാര്യമാണ്” ബാലാജി പറഞ്ഞു.

“എനിക്ക് അവിടുത്തെ എല്ലാവരെയും നന്നായി അറിയാം. ജാക്വസ് കാലിസിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയും എന്നത് വളരെയധികം സന്തോഷം നല്‍കുന്ന ഒന്നാണ്. വളരെ നന്നായി കളിക്കുന്ന ഒരുപറ്റം കളിക്കാറുണ്ടവിടെ വീണ്ടും ചാമ്പ്യന്മാരാകാന്‍ യോഗ്യരായിട്ടുള്ളവര്‍. ഐ.പി.ല്‍ പോലുള്ള ടൂര്‍ണ്ണമെന്റുകളില്‍ ബൗളേര്‍സ് നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നതും നന്നായി അറിയാം. അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ അവരെ സഹായിക്കും” താരം പറയുന്നു.

35 കാരനായ ബാലാജി തമിഴ്‌നാട്ടിലെ കാഞ്ചിപുരം സ്വദേശിയാണ്. 2002ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യന്‍ ഏകദിന ടീമിലൂടെ അരങ്ങേറ്റം കുറിച്ച താരം 30 ഏകദിനങ്ങളില്‍ നിന്നായി 34വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 8 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു 27വിക്കറ്റുകളും 5 ട്വന്റി 20യില്‍ നിന്ന് 10 വിക്കറ്റും താരം ഇന്ത്യന്‍ ജഴ്‌സിയില്‍ നേടി.

We use cookies to give you the best possible experience. Learn more