പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യപകുതി മത്സരങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ആറ് റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആറു മത്സരങ്ങളില്‍ നിന്നും അഞ്ചു വിജയവും ഒരു തോല്‍വിയും അടക്കം 10 പോയിന്റോടെ മുള്‍ട്ടാന്‍ സുല്‍ത്താന്‍ ഒന്നാം സ്ഥാനത്തും ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും നാല് വിജയവും ഒരു തോല്‍വിയും അടക്കം ഒമ്പത് പോയിന്റുമായി ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സുമാണ് രണ്ടാം സ്ഥാനത്തുള്ളത്.
ടൂര്‍ണമെന്റില്‍ ഉടനീളം നിരാശാജനകമായ പ്രകടനമാണ് ഷഹീന്‍ അഫ്രീദിയുടെ കീഴില്‍ ലാഹോര്‍ ഖലന്തേഴ്‌സ് നടത്തുന്നത്. ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് തോല്‍വി ഏറ്റുവാങ്ങിയ ലാഹോര്‍ ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ്.
ഈ സാഹചര്യത്തില്‍ ലാഹോറിന് ഇനി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ വലിയ കടമ്പകളാണ് കടക്കാനുള്ളത്.
ഇതിലെ ഏറ്റവും വലിയ കടമ്പ എന്നുള്ളത് ഇനി വരാനിരിക്കുന്ന മൂന്നു മത്സരങ്ങളും ലാഹോര്‍ ഉറപ്പായും വിജയിക്കണമെന്നാണ്.
മാര്‍ച്ച് ആറിന് ഇസ്‌ലാമാവാദ് യുണൈറ്റഡിനെതിരെയും മാര്‍ച്ച് ഒമ്പതിന് കറാച്ചി കിങ്‌സിനെതിരെയും തൊട്ടടുത്ത ദിവസം ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരെയുമാണ് ലാഹോറിന്റെ ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ നടക്കുന്നത്. ഈ മത്സരങ്ങളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഷഹീനിന്റെയും കൂട്ടരും ലക്ഷ്യം വെക്കില്ല.
ലാഹോറിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള അടുത്ത കടമ്പ ഇസ്ലാമാബാദ് യുണൈറ്റഡ് വരാനിരിക്കുന്ന എല്ലാ മത്സരങ്ങളും പരാജയപ്പെടണം. ഇതിനോടൊപ്പം തന്നെ കറാച്ചി ഇസ്ലാമാദിനെ തോല്‍പ്പിക്കുകയും കറാച്ചി എല്ലാ മത്സരങ്ങളും പരാജയപ്പെടുകയും ചെയ്യണം.
ഈ സാധ്യതകളെല്ലാം അനുകൂലമായാല്‍ 2024 പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ലാഹോര്‍ ഖലന്തേഴ്‌സിന് സാധിക്കും.
Content Highlight: Lahore Qalandars Qualification scenario in PSL