നാല് റണ്‍സിന് സെഞ്ച്വറി പോയി.. പക്ഷെ മറ്റൊരു കിടിലന്‍ റെക്കോഡ് അവന്‍ സ്വന്തമാക്കി; ലാഹോറിന് വിജയലക്ഷ്യം 215
Sports News
നാല് റണ്‍സിന് സെഞ്ച്വറി പോയി.. പക്ഷെ മറ്റൊരു കിടിലന്‍ റെക്കോഡ് അവന്‍ സ്വന്തമാക്കി; ലാഹോറിന് വിജയലക്ഷ്യം 215
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th February 2024, 10:35 pm

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍താന്‍ സുല്‍ത്താന്‍സും ലാഹോര്‍ കലന്തേഴ്‌സും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സുല്‍ത്താന്‍സ് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ നാലു നഷ്ടത്തില്‍ 214 റണ്‍സ് ആണ് നേടിയത്.

സുല്‍ത്താന്‍സിന്റെ വണ്‍ ഡൗണ്‍ ബാറ്റര്‍ ഉസ്മാന്‍ ഖാന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 55 പന്തില്‍ നിന്ന് രണ്ടു സിക്‌സറും 11 ബൗണ്ടറിയും അടക്കം 96 റണ്‍സ് ആണ് താരം നേടിയത്. 174.55 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരത്തിന് നാലു റണ്‍സ് അകലെയാണ് സെഞ്ച്വറി നഷ്ടമായത്.

ഈ മികച്ച പ്രകടനത്തിന് പുറകെ താരത്തെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡും വന്നിരിക്കുകയാണ്. മുള്‍ത്താന്‍ സുല്‍ത്താന്‍സിന് വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തുന്ന അഞ്ചാമത് താരം ആകാനാണ് ഉസ്മാന്‍ ഖാന്‍ സാധിച്ചത്.

മുള്‍ത്താന്‍ സുല്‍ത്താന്‍സിന് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍:-

121 – റിലീ റൂസോ  – സാല്‍മി, 2023

120 – ഉസ്മാന്‍ ഖാന്‍ – ഗ്ലാഡിയേറ്റേഴ്‌സ്, 2023

110* – എംഡി റിസ്വാന്‍ കിങ്‌സ്, 2023

100* – റിലീ റൂസോ – ഗ്ലാഡിയേറ്റേഴ്‌സ്, 2020

96 – ഉസ്മാന്‍ ഖാന്‍ – ലാഹോര്‍, 2024

 

ഉസ്മാന്‍ ഖാന്‍ പുറമേ ഓപ്പണര്‍ റീസ ഹെന്‍ട്രിക്‌സ് 27 പന്തില്‍ നിന്ന് ഒരു സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 40 റണ്‍സ് ആണ് നേടിയത്. മധ്യനിരയില്‍ ഇറങ്ങിയ ഇഫ്താക്കര്‍ അഹമ്മദ് 18 പന്തില്‍ നിന്ന് 3 സ്വിറ്റ്‌സറുകളും രണ്ട് ബൗണ്ടറിയും അടക്കം 40 റണ്‍സ് നേടി തകര്‍പ്പന്‍ ബാറ്റിങ്ങും കാഴ്ചവച്ചു. താരം പുറത്താകാതെയാണ് 222.22 എന്ന് സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയത്.

ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദി നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ കാര്‍ലോസ് ബ്രാത്ത് വെയിറ്റ്, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ലാഹോര്‍ നിലവില്‍ 8 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ ഷഹീബ്‌സാദ് 21 പന്തില്‍ നിന്ന് 31 റണ്‍സും ഫക്കര്‍ സമാന്‍ 16 പന്തില്‍ നിന്ന് 23 റണ്‍സുമായാണ് പുറത്തായത്. നിലവില്‍ 13 പന്തില്‍ നിന്ന് 19 റണ്‍സുമായി റാസി വണ്ടര്‍ ഡസനും 8 പന്തില്‍ 12 റണ്‍സുമായി കംറാന്‍ ഗുലവുമാണ് ക്രീസില്‍.

 

 

 

Content Highlight: Lahore Need 215 Runs to win