Obituary
ചെങ്ങറ ഭൂസമരനായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 22, 06:22 am
Wednesday, 22nd September 2021, 11:52 am

പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പത്തംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ദീര്‍ഘ നാളായി ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 2007ല്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ ആരംഭിച്ച ചെങ്ങറ ഭൂസമരത്തിന്  നേതൃത്വം  നല്‍കിയത് ളാഹ ഗോപാലന് ആയിരുന്നു.

സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്റെയും സെലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തില്‍ അയ്യായിരത്തോളം ആളുകള്‍ നടത്തിയ സമരമാണ് ചെങ്ങറ ഭൂസമരം.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നും നേരിട്ടുള്ള സഹകരണമില്ലാതെ നടന്ന ഈ സമരം വലിയ മാധ്യമശ്രദ്ധ നേടുകയും രാഷ്ട്രീയ-സാമൂഹിക വേദികളില്‍ ചര്‍ച്ചാ വിഷയമാവുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Laha Gopalan passes away