മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണ്ണിമ മോഹന്‍. സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നെങ്കിലും ഫാഷന്‍ രംഗത്ത് പൂര്‍ണ്ണിമ തിളങ്ങി നിന്നിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമാരംഗത്ത് സജീവമായിരിക്കുകയാണ് നടി. പൂര്‍ണ്ണിമയുടെ വേഷവിധാനങ്ങളെ അതേ പടി അനുകരിക്കുന്ന ഒരു ലേഡി യൂട്യൂബറുടെ ഫോട്ടോകളാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അസ്‌വി എന്ന് പേരുള്ള യുവതിയാണ് പൂര്‍ണ്ണിമയെ അനുകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് അസ്‌വി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സാരിയുടുത്ത പൂര്‍ണ്ണിമയെയും പാവാടയിട്ട പൂര്‍ണ്ണിമയെയും അനുകരിച്ച അസ്‌വിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
പൂര്‍ണ്ണിമയെ ഇത്രയും മനോഹരമായി അനുകരിക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമോയെന്ന് ചിലര്‍ ഫോട്ടോകള്‍ക്ക് താഴെ കമന്റുകള്‍ ഇട്ടിട്ടുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീയെന്നാണ് പൂര്‍ണ്ണിമയെക്കുറിച്ച് അസ്‌വി പറയുന്നത്. അതുകൊണ്ടാണ് പൂര്‍ണ്ണിമയെ താന്‍ അനുകരിക്കുന്നതെന്നും യുവതി പറയുന്നു.
സിനിമാ നടന്‍മാരെയും നടിമാരെയും അനുകരിക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ട്രെന്റാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഒട്ടെറെ പേര്‍ നടീ നടന്‍മാരെ അനുകരിക്കുകയും ചെയ്തിരുന്നു. അസ്‌വിയുടെ അനുകരണം ഏറ്റവും മികച്ചതാണെന്നാണ് പൂര്‍ണ്ണിമയുടെ ആരാധകര്‍ വരെ പറയുന്നത്. ഇനിയും പൂര്‍ണ്ണിമയുടെ പല ലുക്കുകള്‍ക്കും വേണ്ടി കാത്തിരിക്കുവെന്നും അസ്‌വിയോട് ചിലര്‍ പറയുന്നു. അസ്‌വിയുടെ യൂട്യൂബ് ചാനലിനും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Lady youtuber imitating Poornima Mohan